Mark Antony Hindi Bribe: സെൻസർ സർട്ടിഫിക്കറ്റ് കിട്ടാൻ 6.5 ലക്ഷം കൈക്കൂലി കൊടുത്തു- മാർക് ആൻറണിയെ പറ്റി വിശാൽ

അഴിമതി വെള്ളിത്തിരയിൽ കാണിക്കുന്നത് നല്ലതാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അത് ദഹിക്കില്ല. പ്രത്യേകിച്ച് സർക്കാർ ഓഫീസുകളിൽ- വിശാലിൻറെ ട്വീറ്റിൽ

Written by - Zee Malayalam News Desk | Last Updated : Sep 29, 2023, 09:14 AM IST
  • 2 ഇടപാടുകൾ. സ്ക്രീനിംഗിന് 3 ലക്ഷവും സർട്ടിഫിക്കറ്റിന് 3.5 ലക്ഷവും
  • എന്റെ കരിയറിൽ ഒരിക്കലും ഈ അവസ്ഥ നേരിട്ടിട്ടില്ലെന്ന് നടൻ
  • മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴായിരുന്നു ഇത്തരമൊരു അനുഭവം
Mark Antony Hindi Bribe: സെൻസർ സർട്ടിഫിക്കറ്റ് കിട്ടാൻ 6.5 ലക്ഷം കൈക്കൂലി കൊടുത്തു- മാർക് ആൻറണിയെ പറ്റി വിശാൽ

ചെന്നൈ: തൻറെ ഏറ്റവും പുതിയ ചിത്രമായ മാർക്ക് ആൻറണിയുടെ ഹിന്ദി പതിപ്പിനായി 6.5 ലക്ഷം രൂപ കൈക്കൂലി കൊടുത്തെന്ന് നടൻ വിശാൽ. ചിത്രത്തിൻറെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാനായിരുന്നു കൈക്കൂലി. ബോർഡ് ചിത്രം കാണുന്നതിനായി  3 ലക്ഷം രൂപയും പിന്നീട് സർട്ടിഫിക്കറ്റിനായി 3.5 ലക്ഷവുമാണ് നൽകിയത്. ട്വിറ്ററിലാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ പോസ്റ്റ് ചെയ്തത്. 

അഴിമതി വെള്ളിത്തിരയിൽ കാണിക്കുന്നത് നല്ലതാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അത് ദഹിക്കില്ല. പ്രത്യേകിച്ച് സർക്കാർ ഓഫീസുകളിൽ. അതിലും മോശമായത്  എന്റെ സിനിമ മാർക്ക്ആന്റണി ഹിന്ദി പതിപ്പിന് 6.5 ലക്ഷം നൽകേണ്ടി വന്നു . 2 ഇടപാടുകൾ. സ്ക്രീനിംഗിന് 3 ലക്ഷവും സർട്ടിഫിക്കറ്റിന് 3.5 ലക്ഷവും. എന്റെ കരിയറിൽ ഒരിക്കലും ഈ അവസ്ഥ നേരിട്ടിട്ടില്ല. പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല, ഭാവി നിർമ്മാതാക്കൾക്ക് വേണ്ടിയാണ്. ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അഴിമതിക്കായി പോയി സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു- വിശാലിൻറെ ട്വീറ്റ് ഇപ്രകാരം.

 

മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴായിരുന്നു തനിക്ക് ഇത്തരമൊരു അനുഭവം നേരിട്ടതെന്ന് താരം പറയുന്നു. പണം നല്‍കിയ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചു. മൂന്നു ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് വിശാൽ അയച്ചത്.

കഴിഞ്ഞ ദിവസമാണ് വിശാലിൻറെ മാര്‍ക്ക് ആന്റണി റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് തീയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ചിത്രം ഇതിനോടകം 50 കോടിക്കു മുകളിൽ കളക്ഷൻ നേടി കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News