പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് ഞാൻ അല്ല, നസ്‌ലെന്റെ പേരിൽ വ്യാജ അക്കൗണ്ട്

ഫേയ്സ്ബുക്കിൽ തന്‍റെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി മറ്റാരോ ആണ് പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് , ചെയ്യാത്ത തെറ്റിന് പഴി കേൾക്കുന്നു'; വിഡിയോയുമായി നസ്ലിൻ ​ഗഫൂർ  

Written by - Zee Malayalam News Desk | Last Updated : Sep 19, 2022, 06:59 PM IST
  • വിഷയത്തില്‍ കാക്കനാട് സൈബര്‍ സെല്ലിന് പരാതി നല്‍കിയതായും നസ്ലിൻ
  • സുഹൃത്തുക്കള്‍ സ്‌ക്രീന്‍ ഷോട്ട് അയ‌ച്ചപ്പോഴാണ് താൻ ഇക്കാര്യം അറിയുന്നത്
  • തനിക്കെതിരെ യൂട്യൂബിൽ വിഡീയോ ഇട്ട ആൾക്കെതിരെയും പൊലീസിൽ പരാതി നൽകി
പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് ഞാൻ അല്ല, നസ്‌ലെന്റെ പേരിൽ വ്യാജ അക്കൗണ്ട്

പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് താൻ അല്ലെന്ന് വ്യക്തമാക്കി നടൻ നസ്ലിൻ ​ഗഫൂർ രംഗത്ത്. ഇതിന്റെ പേരിൽ സൈബർ ആക്രമണം രൂക്ഷമായതിനു പിന്നാലെയാണ് വിശദീകരണവുമായി താരം രം​ഗത്തെത്തിയത്. ഫേയ്സ്ബുക്കിൽ തന്‍റെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി മറ്റാരോ ആണ് പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് എന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ താരം പറയുന്നു. സംഭവത്തിൽ കാക്കനാട് സൈബര്‍ സെല്ലിന് പരാതി നല്‍കിയതായും താരം പറഞ്ഞു. 

വിവരം സുഹൃത്തുക്കള്‍ സ്‌ക്രീന്‍ ഷോട്ട് ആയി അയ‌ച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. എന്റെ പേരില്‍ ഏതോ ഒരാള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഏതോ പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി മോശം കമന്റിടുകയും ചെയ്തു. അതിന്റെ പേരില്‍ ചില പ്രശ്‌നങ്ങള്‍ തനിക്കുണ്ടായി.  ഇത് ഞാന്‍ തന്നെയാണ് ചെയ്തതെന്നാണ് ഒരുപാട് പേര്‍ വിശ്വസിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല അതിന്റെ സത്യാവസ്ഥ എന്നും കാക്കനാട് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിഡിയോയിൽ താരം പറയുന്നു. 

ഫേയ്സ്ബുക്കിൽ തനിക്ക് അക്കൗണ്ട് ഇല്ല. തന്റെ പേരിൽ ഒരു പേജാണ് ഫേയ്സ്ബുക്കിൽ ഉള്ളതെന്നും അത് കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണെന്നും താരം പറഞ്ഞു. മറ്റാരോ ചെയ്ത കാര്യത്തിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന ആക്രമണത്തിൽ ദുഃഖമുണ്ടെന്നും താരം പറഞ്ഞു. എന്റെ ഐഡന്റിറ്റി ഉപയോഗിച്ച് എവിടെ നിന്നോ ആരോ ഒരാള്‍ എന്തോ പറയുന്നതിന് പഴി കേള്‍ക്കേണ്ടി വരുന്നത് വേദനയുള്ള കാര്യമാണെന്നും നസ്ലിൻ പറഞ്ഞു. 'നിന്റെ സിനിമ ഇനി കാണില്ല', 'നിന്റെ സിനിമ കാണുന്നത് നിര്‍ത്തി എന്നൊക്കെയുള്ള മെസേജുകളാണ് വരുന്നത്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും താരം പറഞ്ഞു. തനിക്കെതിരെ യൂട്യൂബിൽ വിഡീയോ ഇട്ട ആൾക്കെതിരെയും പൊലീസിൽ പരാതി നൽകിയതിന്റെ റെസീപ്റ്റും താരം പങ്കുവച്ചു.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Naslen (@naslenofficial)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News