Aanandham Paramaanandham: ഷാൻ റഹ്മാന്റെ സം​ഗീതത്തിൽ മനോഹര മെലഡി; 'ആനന്ദം പരമാനന്ദ'ത്തിലെ ​ഗാനമെത്തി

പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.

Written by - Zee Malayalam News Desk | Last Updated : Dec 20, 2022, 12:34 PM IST
  • ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ എന്തിനെന്റെ നെഞ്ചിനുള്ളിലെ എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറക്കിയത്. ​
  • ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്.
  • ഷാൻ റഹ്മാൻ ആണ് സം​ഗീതം നൽകിയിരിക്കുന്നത്.
Aanandham Paramaanandham: ഷാൻ റഹ്മാന്റെ സം​ഗീതത്തിൽ മനോഹര മെലഡി; 'ആനന്ദം പരമാനന്ദ'ത്തിലെ ​ഗാനമെത്തി

ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം ചിത്രത്തിലെ മനോഹരമായൊരു മെലഡി ​ഗാനം പുറത്തുവിട്ടു. ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ എന്തിനെന്റെ നെഞ്ചിനുള്ളിലെ എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറക്കിയത്. ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ഷാൻ റഹ്മാൻ ആണ് സം​ഗീതം നൽകിയിരിക്കുന്നത്. കെഎസ് ഹരിശങ്കർ, മീനാക്ഷി അനൂപ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. മനോജ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സാജൻ ആണ് എഡിറ്റർ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ആനന്ദം പരമാനന്ദം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 

Also Read: Aanandam Paramanandam Movie : കള്ളുകുടിയന്മാരുടെ കഥയുമായി ആനന്ദം പരമാനന്ദം; ട്രെയ്‌ലർ പുറത്തുവിട്ടു

 

എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുയെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇന്ദ്രൻസിനും ഷറഫുദ്ദീനും പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സിനോയ്‌ വർഗീസ്, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News