Covid Vaccine: മസ്തിഷ്‌കാഘാതത്തെ തുടർന്ന് യുവതി മരിച്ചു; വാക്സിൻ എടുത്തതിനെ തുടർന്നെന്ന് ആരോപണം

മസ്തിഷ്ക്കാഘാതം വന്ന് യുവതി മരിച്ചത് വാക്സിനെടുത്തത് മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. 

Written by - Zee Malayalam News Desk | Last Updated : Aug 24, 2021, 10:49 AM IST
  • മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
  • യുവതി മരിച്ചത് വാക്സിനെടുത്തത് മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ.
  • സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്​ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.
  • കോട്ടയത്ത് കോവിഡ് വാക്സിനെടുത്തതിന്​ പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട ഗർഭിണി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.
Covid Vaccine: മസ്തിഷ്‌കാഘാതത്തെ തുടർന്ന് യുവതി മരിച്ചു; വാക്സിൻ എടുത്തതിനെ തുടർന്നെന്ന് ആരോപണം

പത്തനംതിട്ട: തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് (Haemorrhage)  ചികിത്സയിലായിരുന്ന യുവതി മരിച്ചു. നാരങ്ങാനം നെടുംപാറ പുതുപ്പറമ്പിൽ ജിനു ജി.കുമാറിന്റെ ഭാര്യ ദിവ്യ ആർ.നായർ (37) ആണ് മരിച്ചത്. തിരുവല്ലയിലെ (Thiruvalla) സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു ദിവ്യയുടെ മരണം സംഭവിച്ചത്. യുവതി മരിച്ചത് കോവിഡ് വാക്‌സിനെടുത്തത് (Covid vaccine) മൂലമെന്ന ആരോപണവുമായി രംഗത്തെത്തിയ ബന്ധുക്കള്‍ (Relatives) പൊലീസിൽ പരാതിനൽകി.   

നേരത്തേ ബന്ധുക്കൾ പത്തനംതിട്ട ജില്ലാ കളക്ടർക്കും (District Collector) പരാതി നൽകിയിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് നാരങ്ങാനം കല്ലേലി പ്രാഥമികാരോഗ്യകേന്ദ്രം മഠത്തുംപടിയിലെ സെന്ററിൽ നടത്തിയ ക്യാമ്പിൽ ദിവ്യ ആദ്യ ഡോസ് വാക്സിനേഷനെടുത്തത്. തലവേദന (Headache) ഉണ്ടായെങ്കിലും മറ്റു ശാരീരിക പ്രശ്നങ്ങൾ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് 14-ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയിലെത്തിയപ്പോൾ ബോധം നഷ്ടപ്പെട്ട് താഴെവീണു. സ്കാനിങ്ങിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി (Blood clotting) കണ്ടെത്തി. 

Also Read: Covid Vaccine എടുത്ത ശേഷം BDS വിദ്യാർഥിനി മരിച്ചു, പരാതിയുമായി മാതാപിതാക്കൾ,അന്വേഷിക്കണമെന്ന് ആവശ്യം

തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ രണ്ട് ഓപ്പറേഷൻ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിൽ തലച്ചോറിലെ ഒരുഭാഗത്ത് രക്തസ്രാവമുണ്ടാകുകയും ചെയ്തു. തലച്ചോര്‍ ഒരു ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ദിവ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയും ചെയ്തു. കൊച്ചിയിലെ ആശുപത്രിയിൽനിന്നുള്ള റിപ്പോർട്ടിൽ വാക്സിനേഷന് ശേഷമുള്ള പ്രശ്നങ്ങളെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

Also Read: Anaphylaxis: Covid Vaccine എടുത്തശേഷം മരണം സംഭവിച്ചത് anaphylaxis മൂലം..!! എന്താണ് അനഫെലാക്‌സിസ്?

ആറന്മുള പൊലീസ് തിരുവല്ലയിലെ ആശുപത്രിയിലെത്തി തുടർനടപടികൾ സ്വീകരിച്ചു. ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കൊളേജിൽ മൃതദേഹ പരിശോധന നടത്തും. ഏഴുവയസ്സുള്ള ദക്ഷിണ മകളാണ്. ദിവ്യ മുമ്പ്‌ ഗൾഫിൽ നഴ്സായിരുന്നു. ശവസംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

അതേസമയം കോട്ടയം കാഞ്ഞിരപ്പ‌ള്ളിയിൽ കോവിഡ് വാക്സിനെടുത്തതിന്​ പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട ഗർഭിണി (Pregnant) ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കൽ തൈപറമ്പിൽ മാത്യു-മോളമ്മ ദമ്പതികളുടെ മകൾ മഹിമ മാത്യുവാണ്​ (31) മരിച്ചത്. തലക്കുള്ളിലെ രക്തസ്രാവവും കോവിഡ് വാക്സിനേഷനുമാവാം മരണകാരണമെന്നാണ് പാലായിലെ സ്വകാര്യ ആശുപത്രി അധികൃതർ തയാറാക്കിയ മരണറിപ്പോർട്ടിൽ പറയുന്നത്​. 

Also Read: Covishield വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 6 മുതൽ 8 ആഴ്ചയായി നീട്ടി

ഈ മാസം ഒമ്പതിന്​ മരങ്ങാട്ടുപിള്ളി സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കോവിഡ് വാക്സിനെടുത്ത മഹിമക്ക്​ തൊട്ടടുത്ത ദിവസങ്ങളിൽ അസ്വസ്ഥതയും തലവേദനയും അനുഭവപ്പെട്ടു. തുടർന്ന് 15ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ ബന്ധുക്കൾ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News