ആലപ്പുഴ: കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നതായി റിപ്പോര്‍ട്ട്. എടത്വ, വെളിയനാട്, ചമ്പക്കുളം, കുമരകം മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
കുട്ടനാട്ടിലെ സ്ഥിതി ഭീകരമാണെന്നാണ് വിലയിരുത്തല്‍. ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കേണ്ടിവരുമെന്ന് നേരത്തേയും സൂചനകളുണ്ടായിരുന്നു.
കുമരകം മുതല്‍ വൈക്കം വരെയുള്ള പതിനായിരത്തോളം വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. അപ്പര്‍ കുട്ടനാട്ടിലും കടുത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.
എന്നാല്‍ കുട്ടനാട്ടില്‍ ഇപ്പോള്‍ മഴ ഇടവിട്ട് മാത്രമാണ് പെയ്യുന്നത്. ആലപ്പുഴയില്‍ ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ മഴയുള്ളതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം ഒരിടത്തും കനത്തമഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.