Trivandrum: ഒരു വായ്പക്കായി ബാങ്കിലേക്ക് വരുന്ന ആളോട് സ്നേഹത്തോടെയും സൗഹാർദ്ദപരമായും പെരുമാറണമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ.കേരള ബാങ്ക് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല ബാങ്കുകളിലും വായ്പ ആവശ്യവുമായി എത്തുന്ന ആളുകളോട് ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം മോശമാണെന്ന പരാതികളിലാണ് മന്ത്രി സംസാരിച്ചത്. ചിലയിടങ്ങളിലും ഇരിക്കാൻ പോലും പറയില്ലാത്ത നടപടിയിലേക്ക് വരെ ബാങ്കുകാർ എത്താറുണ്ട്.
സംസ്ഥാനത്തെ ചെറുകിട കച്ചവടക്കാരെ കടക്കെണിയിൽ നിന്നും രക്ഷിക്കാനായി 5 ലക്ഷം രൂപവരെ വായ്പയെടുത്തിട്ടുള്ളതും അഞ്ച് ലക്ഷത്തിൽ താഴെ കുടിശികയുള്ളതുമായ വായ്പകളിൽ മുതലിൽ ഇളവു നൽകാനുള്ള അപേക്ഷ സർക്കാരിനു നൽകാൻ യോഗം തീരുമാനിച്ചു.
ബോധപൂർവ്വമല്ലാതെ തിരിച്ചടവ് മുടങ്ങിയർ, മരണപ്പെട്ടവർ, മാരക രോഗം ബാധിച്ചവർ, അപകടം മൂലം കിടപ്പിലായവർ, കിടപ്പാടത്തിനായി മാത്രം അഞ്ച് സെൻറ് ഭൂമിയും അതിൽ വീടല്ലാതെ മറ്റ് ആസ്തികളൊന്നുമില്ലാത്തവർ, മറ്റു തരത്തിലുള്ള വരുമാനം ഇല്ലാത്തവർ തുടങ്ങിയവർക്കായിരിക്കും വായ്പാ മുതലിൽ ഇളവ് ലഭിക്കുക.
Also Read: Covid സുഖപ്പെട്ടാല്‍ Antibody എത്രനാള്‍ ശരീരത്തില്‍ നിലനില്‍ക്കും? പുതിയ പഠനങ്ങള്‍ പറയുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...