Viral Video: കഴുത്തറ്റം വെള്ളത്തിലൂടെ നീന്തിക്കടന്ന് കുഞ്ഞിനെ രക്ഷിക്കുന്ന അമ്മ

കഴുത്തറ്റം വെള്ളത്തിലൂടെ നീന്തിക്കടന്ന് കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ വീഡിയോ പ്രളയക്കെടുതിയ്ക്കിടയില്‍ ആശ്വാസമാകുകയാണ്. 

Last Updated : Aug 17, 2018, 07:16 PM IST
Viral Video: കഴുത്തറ്റം വെള്ളത്തിലൂടെ നീന്തിക്കടന്ന് കുഞ്ഞിനെ രക്ഷിക്കുന്ന അമ്മ

ഴുത്തറ്റം വെള്ളത്തിലൂടെ നീന്തിക്കടന്ന് കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ വീഡിയോ പ്രളയക്കെടുതിയ്ക്കിടയില്‍ ആശ്വാസമാകുകയാണ്. 

സ്‌നേഹം പ്രകടമാകുന്ന ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെള്ളത്തിന്‍റെ ഒഴുക്കില്‍പെട്ട് കൈവിട്ടുപോയ തന്‍റെ കുട്ടിയെ തേടിയെത്തുന്ന നായ ഒടുവില്‍ തന്‍റെ കുട്ടിയെ കണ്ടെത്തുന്നതും രക്ഷപ്പെടുത്തുന്നതിന്‍റെയും ഹൃദയസ്പര്‍ശിയായ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

കുത്തിയൊലിക്കുന്ന വെള്ളം കണ്ടില്ലെന്ന് നടിച്ച് കുഞ്ഞിനെ കടിച്ചുപിടിച്ച് വെള്ളത്തിലൂടെ നീന്തി കരയിലെത്തുന്ന രംഗം ക്യാമറയിലാക്കി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത് ചേര്‍ത്തല സ്വദേശിയായ ഉണ്ണികൃഷ്ണനാണ്. 

വെള്ളത്തിന്‍റെ ഒഴുക്കില്‍പെട്ട് കൈവിട്ടുപോയ തന്‍റെ കുട്ടിയെ നീന്തിക്കടന്ന് രക്ഷിച്ച്‌ മറുകരയിലെത്തിക്കുകയാണ് നായ. രക്ഷപ്പെടാന്‍ കഴിയുന്ന സാഹചര്യത്തിലും മറ്റൊരാള്‍ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന മനുഷ്യരെ ഏറെ ചിന്തിപ്പിക്കുന്നതാണ് ഈ വീഡിയോ.

 

 

 

Trending News