Sarbananda Sonowal | കൊച്ചി തുറമുഖത്തിന്റെ പ്രവർത്തനം വിലയിരുത്തി കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ

കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഓഹരി ഉടമകളുമായും കേന്ദ്രമന്ത്രി ആശയവിനിമയം നടത്തി

Written by - Zee Malayalam News Desk | Last Updated : Oct 31, 2021, 08:10 PM IST
  • നവംബർ ഒന്നിന് കൊച്ചി തുറമുഖത്തിന്റെ പുതിയ റഡാർ സംവിധാനവും വെസൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റവും അദ്ദേഹം ഉദ്ഘാടനം ചെയ്യും
  • അത്യാധുനിക സംവിധാനത്തോടെയാണ് ഇവ ഒരുക്കിയിരിക്കുന്നത്
  • 5.8 കോടി രൂപ ചെലവിലാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്
  • കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ ചെയർപേഴ്സൺ ഡോ. എം. ബീന, കൊച്ചി തുറമുഖത്തെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു
Sarbananda Sonowal | കൊച്ചി തുറമുഖത്തിന്റെ പ്രവർത്തനം വിലയിരുത്തി കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ

കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ (Cochin port trust) സുപ്രധാന പദ്ധതികളും പ്രവർത്തനങ്ങളും വിലയിരുത്തി കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഓഹരി ഉടമകളുമായും കേന്ദ്രമന്ത്രി (Union minister) ആശയവിനിമയം നടത്തി.

നവംബർ ഒന്നിന് കൊച്ചി തുറമുഖത്തിന്റെ പുതിയ റഡാർ സംവിധാനവും വെസൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റവും (VTMS) അദ്ദേഹം ഉദ്ഘാടനം ചെയ്യും. രണ്ട് പുതിയ റഡാറുകൾ, ഒരു എഐഎസ് ബേസ് സ്റ്റേഷൻ, മൂന്ന് വിഎച്ച്എഫ് റേഡിയോകൾ, അനുബന്ധ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ എന്നിവ ഉൾപ്പെടുന്ന അത്യാധുനിക സംവിധാനത്തോടെയാണ് ഇവ ഒരുക്കിയിരിക്കുന്നത്. 5.8 കോടി രൂപ ചെലവിലാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

ALSO READ: Uttarakhand Accident : ഉത്തരാഖണ്ഡ് വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കൊച്ചി തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പുതിയ പദ്ധതികളും അദ്ദേഹം ടഗ് യാത്രയിലൂടെ പരിശോധിക്കും. അവലോകന യോഗത്തിന് ശേഷം 2021 നവംബറിൽ സ്പെയിനിൽ നടക്കുന്ന സീനിയർ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ അന്താരാഷ്ട്ര ബാഡ്മിന്റൺ താരത്തെയും കോവിഡ്-19 മുന്നണി പോരാളികളെയും അദ്ദേഹം ആദരിച്ചു. കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ ചെയർപേഴ്സൺ ഡോ. എം. ബീന, കൊച്ചി തുറമുഖത്തെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News