കൊല്ലത്ത് താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കൊവിഡ്;വൈറസ്‌ ബാധ എങ്ങനെ എന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പ്!

കൊല്ലംജില്ലയിലെ  കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 

Last Updated : Jun 4, 2020, 11:41 AM IST
കൊല്ലത്ത് താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കൊവിഡ്;വൈറസ്‌ ബാധ എങ്ങനെ എന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പ്!

തിരുവനന്തപുരം:കൊല്ലംജില്ലയിലെ  കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 
ഇവരെ കഴിഞ്ഞ ദിവസം  പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.  
കഴിഞ്ഞദിവസം ഒരു ഗർഭിണിക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി ജീവനക്കാരുടെ സാബ് പരിശോധനയ്ക്ക് അയച്ചിരുന്നു.
ഈ പരിശോധനാഫലം  പുറത്തു വരുമ്പോഴാണ്  കോവിഡ് പോസിറ്റീവ് ആയത്. 
തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഫയർഫോഴ്സ് എത്തി  അണുവിമുക്തമാക്കി. 
കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ 63 ജീവനക്കാരും നിരിഷണത്തിൽ പോയി 8 ഗർഭിണികൾ ആണ്  ആശുപത്രിയിൽ ഉണ്ടായിരുന്നത് 
അതിൽ അഞ്ചുപേർക്ക്   പ്രസവത്തിനും മുൻപ് നൽകുന്ന മരുന്ന് നൽകിയിരുന്നു. 
ഇവരെ പ്രത്യേക ആംബുലൻസിൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  

പുതുതായി അഡ്മിറ്റായ 3 ഗർഭിണികളെ തിരിച്ചയക്കുകയും ചെയ്തു.
താലൂക്കാശുപത്രിയിൽ പകരം 18 ജീവനക്കാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.

താലൂക്ക് ആശുപത്രിയിലെ കോവിഡ് സ്ഥിരീകരിച്ച രണ്ട് ജീവനക്കാരിൽ ഒരാൾ അഞ്ചൽ കരവാളൂർ സ്വദേശിനിയും. 
ഒരാൾ നിലമേൽ സ്വദേശിനിയുമാണ്. ഇതുകൂടാതെ കടയ്ക്കലിൽ മറ്റൊരാൾക്ക്
കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ചന്റ് നേവി ജീവനക്കാരനായ ഒരാൾ ലീവിന് നാട്ടിൽ എത്തിയതാണ്. 
ഇയാൾ തിരിച്ചു പോകുന്നതിനു വേണ്ടി മെഡിക്കൽ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്.

Also Read:സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

 

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ എല്ലാ ജീവനക്കാരുടെയും സ്രവം  പരിശോധനക്കയച്ചിട്ടുണ്ട്.
അതിൽ പുറത്ത് വന്ന ആദ്യ ഫലം നെഗറ്റീവാണ് .ഇനിയും പരിശോധന ഫലം പുറത്തുവരാനുണ്ട്.
താലുക്കാശുപത്രിയിലെ ജീവനക്കാർക്ക് എങ്ങനെ കോവിഡ് പോസിറ്റിവായി എന്നു ആരോഗ്യ വകുപ്പ്  പരിശോധിച്ച് വരുകയാണ്. 
ആരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്‌ എന്ന്  കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Trending News