Accident: പത്തനംതിട്ടയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Road Accident In Pathanamthitta: ഗാനമേളയ്ക്കുശേഷം സൗണ്ട് സിസ്റ്റവുമായി ആലപ്പുഴ ഭാഗത്തേയ്ക്ക് പോയ പിക്കപ്പ് വാനും തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയുമായി വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 10:22 AM IST
  • കോഴഞ്ചേരി റോഡില്‍ ചുള്ളിക്കോടുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം
  • നീലഗിരി സ്വദേശി അജിത്ത്, പുന്നപ്ര സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്
  • ഗുരുതര പരിക്കുകളോടെ മുതുകുളം സ്വദേശി സുർജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
Accident: പത്തനംതിട്ടയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ ചുള്ളിക്കോടുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. നീലഗിരി സ്വദേശി അജിത്ത്, പുന്നപ്ര സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്. ഗുരുതര  പരിക്കുകളോടെ മുതുകുളം സ്വദേശി സുർജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന് 11 മണിക്ക്

ഗാനമേളയ്ക്കുശേഷം സൗണ്ട് സിസ്റ്റവുമായി ആലപ്പുഴ ഭാഗത്തേയ്ക്ക് പോയ പിക്കപ്പ് വാനും തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയുമായി വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 6:45 ഓടെയായിരുന്നു അപകടം നടന്നത്.  കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ  പൂർണമായും തകർന്നു.   

Also Read: മകരത്തിൽ ബുധ-ശുക്ര സംഗമത്തിലൂടെ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

മരിച്ചത് ഗാനമേള ട്രൂപ്പിന്റെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരാണ് എന്നാണ് സൂചന.  കോഴഞ്ചേരിയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു പച്ചക്കറി കയറ്റി വന്ന ലോറി. പിക്കപ്പ് വാൻ പുന്നപ്ര സ്വദേശികളുടേതാണ്. സീതത്തോട്ടിലെ പരിപാടിക്കു ശേഷം മടങ്ങുകയായിരുന്നു ഗാനമേള സംഘം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News