ആലുവ: ദുബായിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയായ ജയകുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സുഹൃത്തുക്കൾ എട്ടു മണിക്കൂറിലേറെയായി സംസ്കരിക്കാൻ കഴിയാതെ കാത്തിരിപ്പു തുടരുകയാണ്. സംസ്കാരത്തിനായി പോലീസിന്റെ എന്ഒസി ലഭിക്കാത്തതാണ് പ്രതിസന്ധിയായി മാറുന്നത്. ഇതിനു വേണ്ടി അഞ്ചു മണിക്കൂറിലധികമായി ആലുവ പോലീസ് സ്റ്റേഷനിൽ കാത്തു നിന്നത്. ഇവിടെ നിന്നും എൻഒസി ലഭിക്കില്ലെന്ന് വ്യക്തമായതോടെ മൃതദേഹവുമായി സൂഹൃത്തുക്കൾ ഏറ്റുമാനൂരിലേക്ക് പോയി.
വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ജയകുമാറിന്റെ മൃതദേഹം സ്വീകരിക്കാൻ കുടുംബം വിസമ്മതിക്കുന്നതെന്നാണ് സൂചന. ഭാര്യയുമായി അകൽച്ചയിലായിരുന്ന ഇയാൾ കഴിഞ്ഞ നാലു വർഷമായി ലക്ഷദ്വീപ് സ്വദേശിനി സഫിയൊക്കൊപ്പമാണ് ജീവിച്ചിരുന്നത്. മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ സഫിയയാണ് അത് ഏറ്റു വാങ്ങിയത്.
മൃതദേഹം ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചതിനു പിന്നാലെ പോലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തി. ജയകുമാറിനന്റെ മൃതദേഹവുമായി എത്തിയവരെ അറിയില്ലെന്നും ജയകുമാർ വ്യക്തമല്ലെന്നും തരത്തിലാണ് ബന്ധുക്കൾ പ്രതികരിച്ചത്. അഞ്ചു വർഷമായി ഇയാളുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്നും മൃതദേഹത്തിനൊപ്പം എത്തിയവർ തന്നെ സംസ്കരിക്കട്ടെ എന്ന നിലപാടാണ് ബന്ധുക്കൾ സ്വീകരിച്ചത്.
ALSO READ: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
മെയ് 19നായിരുന്നു ഏറ്റുമാനൂർ സ്വദേശിയായ ജയകുമാർ ദുബായിൽ വെച്ച് ആത്മഹത്യ ചെയ്യുന്നത്. ഇയാളുടെ മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിലാണ് ഇപ്പോഴും അനശ്ചിതത്ത്വം തുടരുന്നത്. അദ്ദേഹത്തിന്റെ കുടുംബം മൃതദേഹം സ്വീകരിക്കാത്തതാണ് കാലതാമസം ഉണ്ടാക്കുന്നത്. മരണ സർട്ടിഫിക്കറ്റ് മാത്രം മതിയെന്നാണ് ഇവർ പറയുന്നത്. ഈ സാഹചര്യത്തിൽ പൊലീസിന്റെ എൻഒസി ലഭിക്കാതെ സുഹൃത്തുക്കൾക്ക് മൃതദേഹം സംസ്കരിക്കാനും നിർവാഹമില്ല. ദുബായിലെ നടപടികൾ പൂർത്തിയാക്കി ഇന്നു പുലർച്ചെ 2.45ഓടെയാണ് ജയകുമാറിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...