T Siddique: സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ല: ടി സിദ്ദിഖ്

K Surendran: സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ​ഗണപതിവട്ടം ആക്കാൻ സാധിക്കില്ലെന്നും, അതിനുള്ള പ്രാപ്തിയും, കഴിവും സുരേന്ദ്രനില്ലെന്നും സിദ്ധിഖ് വിമർശിച്ചു. ജനശ്രദ്ധ ലഭിക്കാൻ വേണ്ടി മാത്രമാണ് ഇത്തരത്തിൽ പ്രസ്താവനകൾ ഇറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2024, 12:11 PM IST
  • ടിപ്പു സുൽത്താന്റെ അധിനിവേശത്തിനി ശേഷമാണ് ഈ പ്രദേശത്തിന് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നാണ് കെ സുരേൻ്രൻ പറഞ്ഞത്.
  • ഇത്തവണ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി പട്ടം എന്നാക്കി മാറ്റാനാകും പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
T Siddique: സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ല: ടി സിദ്ദിഖ്

വയനാട്: താൻ വിജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ​ഗണപതിവട്ടം എന്നാക്കി മാറ്റും എന്ന എന്‌ഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ ടി സിദ്ദിക്ക്. സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ​ഗണപതിവട്ടം ആക്കാൻ സാധിക്കില്ലെന്നും, അതിനുള്ള പ്രാപ്തിയും, കഴിവും സുരേന്ദ്രനില്ലെന്നും സിദ്ധിഖ് വിമർശിച്ചു. ജനശ്രദ്ധ ലഭിക്കാൻ വേണ്ടി മാത്രമാണ് ഇത്തരത്തിൽ പ്രസ്താവനകൾ ഇറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ടിപ്പു സുൽത്താന്റെ അധിനിവേശത്തിനി ശേഷമാണ് ഈ പ്രദേശത്തിന് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നാണ് കെ സുരേൻ്രൻ പറഞ്ഞത്. ഇത്തവണ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി പട്ടം എന്നാക്കി മാറ്റാനാകും പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാചീനകാലത്ത് ഈ സ്ഥലത്തിന് ഗണപതി വട്ടം എന്നായിരുന്നു പേര്. 1984ൽ ബിജെപി നേതാവായിരുന്ന പ്രമേദ് മഹാജൻ വയനാട് സന്ദർശിച്ചപ്പോൾ ഇത് സുൽത്താൻ ബത്തേരി അല്ല ഗണപതി വട്ടം ആണെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: 1 കിലോ കോഴി ഇറച്ചിയുടെ വില അറിഞ്ഞോ...? ഇത് റെക്കോർഡ്

റിപ്പബ്ലിക്കിന് നൽകിയ അഭിമുഖത്തിലായിരുന്ന സുരേന്ദ്രൻ ഇതേ കുറിച്ച് സംസാരിച്ചത്. അതേസമയം വയനാട് മണ്ഡലത്തിൽ കെ സുരേന്ദ്രന് എതിരായി കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയാണ് മത്സരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട് സിറ്റിങ് എംപിയാണ്. ആനി രാജെയാണ് എൽഡിഎഫ് സ്ഥാനാർഥി. ഏപ്രിൽ 26നാണ് കേരളത്തിൽ ലോക്സ്ഭ തിരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. ജൂൺ നാലാം തിയതിയാണ് വോട്ടെണ്ണൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News