കാസർകോട്: സുപ്രഭാതം സീനിയർ സബ് എഡിറ്റർ യു.എച്ച് സിദ്ദീഖ് അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പൂനെ എക്സ്പ്രസിൽ കാസർകോടുള്ള യാത്രക്കിടെ കാഞ്ഞങ്ങാട്ട് വച്ചാണ് ഹൃദയഘാതമുണ്ടായത്. കാഞ്ഞങ്ങാട് ട്രെയിൻ നിർത്തി സിദ്ദിഖിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് അരുമല ആശുപത്രിയിൽ.
ഇടുക്കി സ്വദേശിയായ സിദ്ദീഖ് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതി അംഗമാണ്. തേജസ്, മംഗളം എന്നിവിടങ്ങളിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...