തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റില്‍ നല്‍കുന്ന സാധനങ്ങള്‍ക്ക് വില കൂട്ടി ബില്ലടിക്കണമെന്നു നിര്‍ദേശം നല്‍കി സപ്ലൈക്കോ.
വാങ്ങിയ വിലയെക്കാള്‍ 20 ശതമാനം വില കൂട്ടി വേണം ബില്ലടിക്കാനെന്നാണ് ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈക്കോ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കിറ്റിന്റെ മറവില്‍ സര്‍ക്കാരില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാനാണ് ഇതെന്നാണ് ആക്ഷേപം. 83 രൂപയാണ് ഒരു കിലോ പഞ്ചസാരയ്ക്ക് കണക്കാക്കിയിരിക്കുന്ന വില. കിറ്റില്‍ വിതരണം ചെയ്ത ശര്‍ക്കരയുടെ MRPയും ഇതു തന്നെയായിരുന്നു.
Breaking!! സ്വര്‍ണ കടത്ത് കേസ്; കൊച്ചി കസ്റ്റംസ് ഓഫീസില്‍ CBI സംഘ൦
എന്നാല്‍, സപ്ലൈക്കോ ഈ ശര്‍ക്കര വാങ്ങിയത് 50 രൂപയ്ക്കാണ്. എന്നാല്‍, ബില്ലില്‍ ഈ തുകയ്ക്ക് പകരം വാങ്ങിയ വിലയുടെ പതിനൊന്ന് ശതമാനം മാര്‍ജിന്‍ കൂട്ടി ഇടണം എന്നാണ് നിര്‍ദേശം. ഇങ്ങനെ ബില്ലടിച്ചാല്‍ 88 ലക്ഷം കിലോ ശര്‍ക്കരയ്ക്ക് 4.45 കോടി രൂപയാണ് സപ്ലൈക്കോയ്ക്ക് അധികമായി ലഭിക്കുന്നത്.
ശര്‍ക്കരയ്ക്ക് പുറമേ പപ്പടം, സേമിയ, തുണിസഞ്ചി എന്നിവയ്ക്കും 20 ശതമാനം മാര്‍ജിന്‍ ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. പാക്കിംഗ് ചാര്‍ജ്ജ് ഉള്‍പ്പടെ കിറ്റിനു ചിലവാകുന്ന തുക സര്‍ക്കാര്‍ സപ്ലൈക്കോയ്ക്ക് നല്‍കുന്നുണ്ട്. എന്നാല്‍, അധിക ചിലവ് കണ്ടെത്താനായാണ് ബില്ലില്‍ വില കൂട്ടി രേഖപ്പെടുത്തുന്നതെന്നാണ് സപ്ലൈക്കോയുടെ വിശദീകരണം.
കോവിഡ് വ്യാപനം: സർക്കാരിന് അലംഭാവം, പരിശോധന കൂട്ടണം
കിറ്റ് റേഷന്‍ കടകളില്‍ എത്തിക്കുന്നത് അടക്കമുള്ള അധിക ചിലവ് വഹിക്കുന്നത് സപ്ലൈക്കോയാണ്. മാത്രമല്ല, ബാക്കി വരുന്ന സാധനങ്ങള്‍ വിറ്റഴിക്കണമെങ്കില്‍ വില്‍പ്പന വില മുന്‍കൂട്ടി രേഖപ്പെടുത്തിയെ മതിയാകൂവെന്നും സപ്ലൈക്കോ പറയുന്നു.