Stray Dogs : കോട്ടയം പാമ്പാടിയിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഒരു വീട്ടമ്മ ഉൾപ്പെടെ എഴ് പേർക്കാണ് കടിയേറ്റത്. രണ്ട് പേരെ വീട്ടിനുള്ളിൽ കയറിയാണ് കടിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 04:31 PM IST
  • ഏഴ് പേരെയാണ് നായ കടിച്ചത്. നായയെ കഴിഞ്ഞ ദിവസം തന്നെ നാട്ടുകാർ കൊന്നിരുന്നു.
  • തുടർന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.
  • കടിയേറ്റവർ എല്ലാം തന്നെ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.
  • ഒരു വീട്ടമ്മ ഉൾപ്പെടെ എഴ് പേർക്കാണ് കടിയേറ്റത്. രണ്ട് പേരെ വീട്ടിനുള്ളിൽ കയറിയാണ് കടിച്ചത്.
Stray Dogs : കോട്ടയം പാമ്പാടിയിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം പാമ്പാടിയിൽ കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ  സ്ഥിരീകരിച്ചു. ഏഴ് പേരെയാണ് നായ കടിച്ചത്. നായയെ കഴിഞ്ഞ ദിവസം തന്നെ നാട്ടുകാർ കൊന്നിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിരോധവും പ്രവർത്തനങ്ങൾ നടത്താൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. കടിയേറ്റവർ എല്ലാം തന്നെ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ഒരു വീട്ടമ്മ ഉൾപ്പെടെ എഴ് പേർക്കാണ് കടിയേറ്റത്. രണ്ട് പേരെ വീട്ടിനുള്ളിൽ കയറിയാണ് കടിച്ചത്. 

തെരുവുനായ വരുന്നത് കണ്ട് വീട്ടിനുള്ളിലേക്ക് ഓടികയറിയ വീട്ടമ്മയെ വീടിനുള്ളിൽ കയറിയാണ് തെരുവ് നായ ആക്രമിച്ചത്. ഉറങ്ങികിടന്നപ്പോഴാണ് 12 വയസുകാരന്  നായയുടെ  കടിയേറ്റത്. തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു.ഇന്നലെ, സെപ്റ്റംബർ 17 ന്  വൈകുന്നേരത്തോടെയാണ് പാമ്പാടിയെ പരിഭ്രാന്തിയിലാക്കി തെരുവുനായ ആക്രമണം ഉണ്ടായത്. വീട്ടമ്മയെ വീട്ടിൽ കയറി നായ കടിച്ചതിന് ശേഷം ആറ് പേർക്ക് കൂടി തെരു നായയുടെ കടിയേറ്റു. ഇതിനിടെ വീട്ടിൽ ഉറങ്ങികിടന്നിരുന്ന ഒരു കുട്ടിയെയും തെരുവുനായ കടിച്ചു.

ALSO READ: കോട്ടയം പാമ്പാടിയിൽ തെരുവ് നായ ശല്യം രൂക്ഷം; മുറ്റത്തേക്ക് പാഞ്ഞെത്തി വീട്ടമ്മയെ കടിച്ചു, 38 മുറിവുകൾ

ഏഴാംമൈൽ സ്വദേശികളായ നിശാ സുനിൽ, പാറയിൽ വീട്ടിൽ ഫെബിൻ, പതിനെട്ടിൽ സുമി, കാലായിൽ രാജു എന്നിവരെ അടക്കം ഏഴ് പേരെയാണ് തെരുവ് നായ ഇന്നലെ കടിച്ചത്. ഇതിൽ നിഷയെയും, ഫെബിനെയുമാണ് വീട്ടിൽ കയറി കടിച്ചത്. കടിയേറ്റതിനെ തുടർന്ന് ഇവർ ഇന്നലെതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ഇവരെ കടിച്ച നായയെ പിന്നീട് കൊല്ലുകയായിരുന്നു.

പാമ്പാടിയിൽ തെരുവ് നായ ശല്യം രൂക്ഷമാകാൻ കാരണം പുറത്തുനിന്ന് കൊണ്ടുവന്ന് റോഡുകളിൽ തള്ളുന്ന ഹോട്ടൽ മാലിന്യവും അറവുശാലകളിലെ മാലിന്യവുമാണെന്ന് നാട്ടുകാർ ആരോപിച്ചു.  ഈ പ്രദേശത്ത് നേരത്തെ ഇത്തരത്തിൽ തെരുവ് നായകളുടെ ശല്യം ഉണ്ടായിരുന്നില്ല. കുറച്ചുനാളുകളായി ശല്യക്കാരായ നായ്ക്കളെയും, നായ്ക്കുഞ്ഞുങ്ങളെയും തൊട്ടടുത്ത ശ്മശാനത്തിൽ ഉപേക്ഷിക്കുന്നത് പതിവായതിനെ തുടർന്നാണ് നായ ശല്യം രൂക്ഷമായതെന്ന് നാട്ടുകാർ പറയുന്നു. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ഇതിനെതിരെ എത്രയും വേ​ഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News