കോട്ടയം: മാണി സി.കാപ്പൻ എൻ.സി.പി വിട്ടതോടെ നാല് വശങ്ങളിൽ നിന്നും പ്രസ്താവനകളും നിരവധി അഭിപ്രായങ്ങളുമാണ് ഉയരുന്നത്. എല്ലാ ചോദ്യങ്ങൾക്കും നേരെ ചുട്ട മറുപടി നൽകിയാണ് കാപ്പനും രംഗത്തുള്ളത്. എം.എം മണിക്കെതിരെ വാ പോയ കോടാലിയെന്ന് പറഞ്ഞ കാപ്പൻ .എം എം മണിയുടെ വിമർശനങ്ങൾക്ക് താൻ വില കൊടുക്കുന്നില്ലെന്നും വ്യക്തമാക്കി.
മണിയും(M.M Mani) അദ്ദേഹത്തിൻറെ വാക്കുകളും വൺ,ടു,ത്രീ എന്ന് പറയുന്ന പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയിൽ കാപ്പന്റെ വരവ് യു.ഡി.എഫിന്റെ രാഷ്ട്രീയ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.മാണി.സി കാപ്പൻ പാലായിൽ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.എൽ.ഡി.എഫിന് ധാർമികത പറയാൻ അവകാശമില്ല.യു.ഡി.എഫ് വിട്ടപ്പോൾ റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ് എന്നിവരും പദവി രാജിവെച്ചിരുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ഒപ്പം ശബരിമല(Sabarimala) വിഷയത്തിൽ എൻ.എസ്.എസിന് തെറ്റിദ്ധാരണ മാറിയെന്നും യു.ഡി.എഫ് നിലപാട് എൻ.എസ്.എസിന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് വിശ്വാസികൾക്കൊപ്പം നിൽക്കും. പ്രധാനമന്ത്രി വന്നാലും ബി.ജെ.പി രക്ഷപ്പെടില്ല. ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കാപ്പന്റെ പാർട്ടി വിടൽ കടുത്ത അച്ചടക്ക നടപടികൾ ചോദിച്ച് വാങ്ങലാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. വിഷയം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും ശശീന്ദ്രൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: Kerala Assembly Election 2021: പട..പട...പാർട്ടി മാറിയവർ പ്രമുഖർ,പ്രബലർ
എന്നാൽ കാപ്പന്റെ നിലപാട് വഞ്ചനയായി കണേണ്ട എന്നാണ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞത്.
പാലാ സീറ്റ് മാറ്റി നൽകിയതിൽ അദ്ദേഹത്തിന് വിഷമം ഉണ്ടായേക്കാം. എന്നാൽ മുഖ്യമന്ത്രി മര്യാദ കാണിച്ചില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. പാർട്ടി(NCP) വിട്ടതോടെ പുതിയ പാർട്ടി ഉണ്ടാക്കാനുള്ള ശ്രമമാണ് മാണി.സി.കാപ്പന് എൻ.സി.പിയെ ഒരു വിഭാഗം തനിക്കൊപ്പമാണെന്നും കാപ്പൻ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.