Sabarimala: കൂടുതല്‍ ഭക്തരെ അനുവദി​ക്കുന്ന കാര്യം പരി​ഗണി​ക്കും; മന്ത്രി​ കടകംപളളി​ സുരേന്ദ്രന്‍

ശബരിമലയില്‍ കൂടുതല്‍  തീര്‍ത്ഥാടകരെ  പ്രവേശിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ​ കടകംപളളി​ സുരേന്ദ്രന്‍   

Last Updated : Nov 22, 2020, 11:05 AM IST
  • ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ​ കടകംപളളി​ സുരേന്ദ്രന്‍
  • COVID protocol നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ ഒരുദിവസം ആയിരം ഭക്തര്‍ക്ക്‌ മാത്രമാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതിയുളളത്.
Sabarimala: കൂടുതല്‍ ഭക്തരെ അനുവദി​ക്കുന്ന കാര്യം പരി​ഗണി​ക്കും; മന്ത്രി​ കടകംപളളി​ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍  തീര്‍ത്ഥാടകരെ  പ്രവേശിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ​ കടകംപളളി​ സുരേന്ദ്രന്‍   

കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍  (COVID protocol) നിലനില്‍ക്കുന്നതിനാല്‍  നിലവില്‍ ഒരുദിവസം ആയിരം ഭക്തര്‍ക്ക്‌  മാത്രമാണ്  ശബരിമലയില്‍  (Sabarimala) ദര്‍ശനത്തിന് അനുമതിയുളളത്. അതേസമയം, വാരാന്ത്യങ്ങളില്‍ രണ്ടായിരം ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ട്. ഇത് 5000 ആയി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്നാണ് മന്ത്രി Kadakampally Surendran  അറിയിച്ചിരിയ്ക്കുന്നത്.   

മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയശേഷമായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നകാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. നിലവില്‍  സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നവരിലധികവും ഇതരസംസ്ഥാനക്കാര്‍ ആണ്.

ഭക്തരുടെ എണ്ണം  5000 ആക്കണമെന്ന്  ദേവസ്വം ബോര്‍ഡ്  (Devaswom Board) അഭിപ്രായപ്പെട്ടിരുന്നു. പലപ്പോഴും ബുക്കുചെയ്തവര്‍ പോലും ദര്‍ശനത്തിന് എത്തുന്നില്ല . ഭക്തരുടെ എണ്ണം കുറഞ്ഞതോടെ കഴിഞ്ഞദിവസം ആഴി അണഞ്ഞത് വന്‍ വാര്‍ത്തയായിരുന്നു. പ്രതിദിനം മൂന്നരക്കോടി രൂപയിലധികം ഉണ്ടായിരുന്ന വരുമാനം നിലവില്‍ 10 ലക്ഷം രൂപയില്‍ താഴെയാണ്. ഇതോടെ ദേവസ്വം ബോര്‍ഡും വന്‍ പ്രതിസന്ധിയിലായി. ഇതിനെത്തുടര്‍ന്നാണ് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വംബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 

Also read:  മണ്ഡലകാല പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും

മണ്ഡല ഉത്സവത്തിന് തുടക്കം കുറിച്ച ശേഷം ആദ്യമായി ശനിയാഴ്ചയാണ് ആദ്യമായി 2000 തീര്‍ത്ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. എന്നാല്‍ സന്നിധാനത്ത് കാര്യമായ തിരക്കുകളൊന്നും  അനുഭവപ്പെട്ടില്ല. അയ്യായിരം പേര്‍ എത്തിയാലും കോവിഡ് മാനദണ്ഡം പാലിച്ച്‌ സുഗമമായി ദര്‍ശനം നടത്താനാകും. ഇന്നലെ മാത്രമാണ് ഭക്തരുടെ സാന്നിദ്ധ്യം മുഴുവന്‍ സമയവും പ്രകടമായത്.  ഭക്തരില്‍ ഏ​റിയ പങ്കും തമിഴ്​നാട്ടില്‍ നിന്നുള്ളവരായിരുന്നു.

Trending News