ശബരിമലയില്‍ Virtual Queue സംവിധാനം തുടരും, ലോക്‌നാഥ് ബെഹ്‌റ

  ശബരിമലയില്‍ വരും വര്‍ഷങ്ങളിലും  Virtual Queue സംവിധാനം തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. 

Written by - Zee Malayalam News Desk | Last Updated : Jan 18, 2021, 10:44 PM IST
  • ശബരിമലയില്‍ വരും വര്‍ഷങ്ങളിലും Virtual Queue സംവിധാനം തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
  • പോലീസുകാര്‍ സ്വന്തം സുരക്ഷയും ഭക്തരുടെയും ജീവനക്കാരുടേയും സുരക്ഷയും നോക്കേണ്ട സാഹചര്യമായിരുന്നു ഇത്തവണ നിലവിലുണ്ടായിരുന്നത്.
  • ഈ സാഹചര്യം പോലീസ് ഉദ്യോഗസ്ഥര്‍ വളരെ മികച്ച രീതിയില്‍ പരാതിക്കിടയില്ലാത്തവിധം കൈകാര്യം ചെയ്തുവെന്ന് DGP പറഞ്ഞു.
ശബരിമലയില്‍  Virtual Queue സംവിധാനം തുടരും, ലോക്‌നാഥ് ബെഹ്‌റ

ശബരിമല:  ശബരിമലയില്‍ വരും വര്‍ഷങ്ങളിലും  Virtual Queue സംവിധാനം തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. 

പോലീസുകാര്‍ സ്വന്തം  സുരക്ഷയും ഭക്തരുടെയും ജീവനക്കാരുടേയും സുരക്ഷയും നോക്കേണ്ട സാഹചര്യമായിരുന്നു ഇത്തവണ നിലവിലുണ്ടായിരുന്നത്. എങ്കിലും ഈ സാഹചര്യം പോലീസ് ഉദ്യോഗസ്ഥര്‍ വളരെ മികച്ച രീതിയില്‍ പരാതിക്കിടയില്ലാത്തവിധം കൈകാര്യം ചെയ്തുവെന്ന് DGP പറഞ്ഞു. 

ആരോഗ്യ വിഭാഗം മികച്ച രീതിയിലുള്ള സേവനമാണ് ശബരിമലയില്‍  (Sabarimala) നടത്തിയത്. ശബരിമലയില്‍ സേവനത്തിനെത്തിയ ഏതാനും പോലീസുകാര്‍ക്ക്  കോവിഡ് ബാധിച്ചു വെങ്കിലും  തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഇതൊരു അനുഭവ പാഠമാക്കി. രോഗപ്രതിരോധത്തിന് മുന്‍ഗണന നല്‍കിയുള്ള സുരക്ഷാക്രമീകരണങ്ങളാണ് പിന്നീട് നടപ്പാക്കിയതെന്നും ഡിജിപി (DGP) ലോക്‌നാഥ് ബെഹ്‌റ (Loknath Behera) പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഏഴരയോടെ പമ്പയില്‍ നിന്നും പുറപ്പെട്ട  DGP ഒന്‍പത്  മണിയോടെ സോപാനത്തിലെത്തി ദര്‍ശനം നടത്തി. സന്നിധാനം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.രാജേന്ദ്ര പ്രസാദ്, സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എന്‍. വിജയകുമാര്‍ എന്നിവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡിജിപിയെ അനുഗമിച്ചിരുന്നു.

Also read: ശബരിമല ദര്‍ശനം; കര്‍ശന നിര്‍ദ്ദേശങ്ങളുമായി DGP ലോക്‌നാഥ് ബെഹ്‌റ

കോവിഡ്‌  വ്യാപനം മൂലം  ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തിനായി പോലീസ് പ്രത്യേക സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്.  ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തി  ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ശബരിമലയിയില്‍  പ്രവേശനം അനുവദിച്ചത്. 

 

Trending News