Sabarimala: മണ്ഡല മകരവിളക്ക് തീ‍‍ർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

Sabarimala: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും 

Written by - Ajitha Kumari | Last Updated : Nov 16, 2022, 08:10 AM IST
  • മണ്ഡല മകരവിളക്ക് തീ‍‍ർഥാടനത്തിന്റെ ഭാഗമായി ശബരിമല നട ഇന്ന് തുറക്കും
  • നിലവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ കാലവധി ഇന്ന് അവസാനിക്കും
Sabarimala: മണ്ഡല മകരവിളക്ക് തീ‍‍ർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല: Sabarimala: ശബരിമല ശരണംവിളികളിലേക്ക് ഉണരുകകയാണ്. മണ്ഡല മകരവിളക്ക് തീ‍‍ർഥാടനത്തിന്റെ ഭാഗമായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും. നിലവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ കാലവധി ഇന്നാണ് അവസാനിക്കുന്നത്. 

Also Read: Sabarimala: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് തിരക്കിട്ട ഒരുക്കങ്ങള്‍

ശബരിമലയിലെയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരായ കെ ജയരാമൻ നമ്പൂതിരിയുടെയും ഹരിഹരൻ നമ്പൂതിരിയുടേയും സ്ഥാനരോഹണം ഇന്ന് നടക്കും.  തന്ത്രി കണ്ഠര് രാജീവരര് കലശം പൂജിച്ച് അഭിഷേകം ചെയ്താണ് മേൽശാന്തിമാരെ അവരോധിക്കുന്നത്. നിയുക്ത ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ചുമതല ഏൽക്കാനായി ഇന്നലെ പുറപ്പെട്ടിട്ടുണ്ട്. ഇന്ന് പുലർച്ചെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര ദർശനം നടത്തിയ ശേഷം പന്തളം കൊട്ടാരത്തിലെത്തും.  ഇവിടെ ദർശനം നടത്തിയ ശേഷം ഒരു ഉച്ചയോടെ പമ്പയിൽ എത്തും.

Also Read: സൂര്യനും ശുക്രനും ബുധനും ചേർന്ന് ത്രിഗ്രഹി യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ! 

ഇന്ന് വൈകുന്നേരം 4 മണിക്ക് മുൻപ് സന്നിധാനത്ത് എത്തുന്ന വിധത്തിൽ അദ്ദേഹം മല കയറും. നിയുക്ത മാളികപ്പുറം മേൽശാന്തി വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി ചുമതലയേൽക്കാനായി ഇരുമുടിക്കെട്ടുമായി ഇന്ന് ഉച്ചയോടെ പമ്പയിലെത്തും.  മണ്ഡലകാലം ആരംഭിക്കുന്നത് നാളെയാണ്.  ഈ മാസം 17 മുതൽ ഡിസംബർ 27 വരെയാണ് ഇത്തവണത്തെ മണ്ഡല കാലം. 27 ന് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടക്കും.  ശേഷം നട അടയ്ക്കുകയും മകരവിളക്ക് തീർഥാടനത്തിനായി ഡിസംബർ 30 ന് തുറക്കുകായും ചെയ്യും.  മകരവിളക്ക് ജനുവരി 14 നാണ് മകരവിളക്ക് ജനുവരി 20 ന് നദ അടക്കും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News