Malikappuram Fire Accident: ശബരിമല കതിന അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Malikappuram fire accident: രജീഷിനൊപ്പം പൊള്ളലേറ്റിരുന്ന ആലപ്പുഴ ചെറിയനാട് തോന്നയ്ക്കല്‍ ആറ്റുവാശ്ശേരി വടക്കേതില്‍ എ.ആര്‍ ജയകുമാര്‍ ജനുവരി 6 ന് മരണപ്പെട്ടിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 16, 2023, 01:04 PM IST
  • സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരു യുവാവ് കൂടി മരിച്ചു
  • ചെങ്ങന്നൂര്‍ സ്വദേശി രജീഷാണ് മരിച്ചത്
Malikappuram Fire Accident: ശബരിമല കതിന അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ശബരിമലMalikappuram fire accident: ശബരിമല സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരു യുവാവ് കൂടി മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി രജീഷാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.  മെഡിക്കൽ കോളേജിലെ ബേൺസ് യുണിറ്റിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു മരണപ്പെട്ട രജീഷ്.  ശബരിമലയിലെ വെടിക്കെട്ടു കരാറുകാരൻ്റെ തൊഴിലാളിയായി  പ്രവർത്തിച്ചു വരികയായിരുന്നു. സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിന നിറയ്ക്കുന്നതിനിടെയായിരുന്നു പൊട്ടിതെറി ഉണ്ടായത്. ജനുവരി രണ്ടിന് വൈകുന്നേരം ആയിരുന്നു സംഭവം. 

Also Read: Sannidhanam PO Movie: ശബരിമല പശ്ചാത്തലമായി ഒരു പാൻ ഇന്ത്യൻ ചിത്രം; 'സന്നിധാനം പിഒ' ചിത്രീകരണം തുടങ്ങി

രജീഷിനൊപ്പം പൊള്ളലേറ്റിരുന്ന ആലപ്പുഴ ചെറിയനാട് തോന്നയ്ക്കല്‍ ആറ്റുവാശ്ശേരി വടക്കേതില്‍ എ.ആര്‍ ജയകുമാര്‍ ജനുവരി 6 ന് മരണപ്പെട്ടിരുന്നു. സംഭവ സമയത്ത് ജീവനക്കാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. മൂവരെയും ആദ്യം സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ഇവരെ പമ്പ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ശേഷം 40 ശതമാനത്തിലേറെ പൊള്ളലേറ്റ തൊഴിലാളികളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Also Read: സൂര്യൻ ശനി സംയോഗം ഈ രാശിക്കാർക്ക് നൽകും ബമ്പർ ആനുകൂല്യങ്ങൾ! 

ഇതിനിടയിൽ ശബരിമല മാളികപ്പുറത്തുണ്ടായത് പൊട്ടിത്തെറിയല്ലെന്നും തീ പിടുത്തമാണെനാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ നൽകിയ പ്രാഥമിക റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ശബരിമലയിലെ വെടിവഴിപാട് താൽക്കാലികമായി നിർത്തിവയ്ക്കാന്‍ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News