തിരുവനന്തപുരം: കോൺഗ്രസ്സ് നേതാവ് പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് എന്ന് സൂചന. തൻറെ പാർട്ടി മാറ്റം തള്ളിക്കളയാൻ സാധിക്കില്ലെന്ന് പത്മജ ന്യൂസ് 18-നോട് പറഞ്ഞു. ലോക് സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും ഇത് സംബന്ധിച്ച തീരുമാനം കൈകൊള്ളു എന്നാണ് വിശ്വാസം.
നിലവിൽ കോൺഗ്രസ്സിൻറെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് പത്മജ. കോൺഗ്രസ്സുമായി നിലനിൽക്കുന്ന പ്രശ്നങ്ങളും പത്മജയുടെ സൂചനകളുണ്ട്. രണ്ട് തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച പത്മജക്ക് രണ്ട് വട്ടവും പരാജയമായിരുന്നു ഫലം.
2004-ൽ മുകുന്ദപുരത്ത് നിന്നും, 2021-ൽ തൃശ്ശൂരിൽ നിന്നും നിയമസഭയിലേക്കുമാണ് പത്മജ മത്സരിച്ചത്. അതിനിടയിൽ ഇത് തമാശയായി മാത്രം പറഞ്ഞതാണെന്നും ഒരിക്കലും അങ്ങനെയൊരു തീരുമാനവുമില്ലെന്നും പത്മജ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഞാൻ ബിജെപി യിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു . എവിടെ നിന്നാണ ഇത് വന്നത് എന്ന് എനിക്കറിയില്ല .എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ് ,ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു .അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന് , ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു .അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല- പദ്മജ ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy