Congress നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

കെസി ജോസഫും സംസ്ഥാന കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 3, 2021, 01:48 PM IST
  • കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടെന്നത് യാഥാർഥ്യമാണെന്ന് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു
  • കോൺഗ്രസിൽ തീരുമാനങ്ങളെടുക്കുമ്പോൾ ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു
  • അച്ചടക്കത്തിന് മുൻകാല പ്രാബല്യം ഉണ്ടായിരുന്നെങ്കിൽ ഇന്ന് പലരും പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ലെന്നും വിമർശിച്ചു
  • സംസ്ഥാനത്തെ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെസി ജോസഫും രം​ഗത്തെത്തി
Congress നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

കോട്ടയം: തമ്മലടി തീരാതെ കോൺ​ഗ്രസ് (Congress). കെ സുധാകരനും വിഡി സതീശനും അടങ്ങിയ പുതിയ നേതൃത്വത്തിനെതിരെ വീണ്ടും പരസ്യ വിമർശനവുമായി രമേശ് ചെന്നിത്തല (Ramesh Chennithala) രം​ഗത്തെത്തി. കെസി ജോസഫും സംസ്ഥാന കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടെന്നത് യാഥാർഥ്യമാണെന്ന് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. കോൺഗ്രസിൽ തീരുമാനങ്ങളെടുക്കുമ്പോൾ ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഞങ്ങൾ നേതൃത്വത്തിൽ ഉണ്ടായിരുന്നപ്പോൾ ധാർഷ്ട്യം കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ചെന്നിത്തല അച്ചടക്കത്തിന് മുൻകാല പ്രാബല്യം ഉണ്ടായിരുന്നെങ്കിൽ ഇന്ന് പലരും പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ലെന്നും വിമർശിച്ചു.

ALSO READ: VD Satheeshan: കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

കെ സുധാകരനെയും വിഡി സതീശനെയും (VD Satheesan) രൂക്ഷമായ ഭാഷയിലാണ് രമേശ് ചെന്നിത്തല വിമർശിച്ചത്. ഇതോടെ കോൺ​ഗ്രസിലെ തമ്മിലടിക്ക് അവസാനമായില്ലെന്നും സമവായ നീക്കങ്ങളിൽ വലിയ പ്രതീക്ഷ വേണ്ടെന്നുമുള്ള സൂചനകളാണ് പുറത്ത് വരുന്നത്. 'ഉമ്മൻ ചാണ്ടിയുടേയും തന്റെയും കാലത്ത് കോൺഗ്രസിനെ തിരിച്ച് കൊണ്ടു വന്നു. ആ നേതൃത്വം  ധാർഷ്ട്യത്തിൻ ഭാഷ ഉപയോഗിച്ചിട്ടില്ല. അതില്ലാതെ തന്നെ എല്ലാവരേയും ഒന്നിച്ച് കൊണ്ടു പോയെന്നും ചെന്നിത്തല പറഞ്ഞു.

കെ കരുണാകരനെയും മുരളീധരനേയും തിരികെ കൊണ്ടു വന്നതടക്കം ആ സമയത്താണ്. തന്നോട് കാര്യങ്ങൾ ആലോചിക്കണമെന്നില്ല. താൻ നാലണ മെമ്പർ മാത്രമാണ്. പക്ഷേ ഉമ്മൻ ചാണ്ടി അങ്ങനെയല്ല. പുതിയ നേതൃത്വം അച്ചടക്കത്തെ കുറിച്ച് പറയുന്നത് സന്തോഷം തന്നെയാണ്. എന്നാൽ മുൻപ് പലപ്പോഴും അച്ചടക്ക നടപടി എടുത്തിരുന്നെങ്കിൽ ഇന്നത്തെ പലരും പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല വിമർശിച്ചു.

ALSO READ: School Reopening: സ്കൂൾ തുറക്കൽ ആലോചനയിൽ, വിദഗ്ധ സമിതിയെ നിയോഗിക്കും - വി ശിവൻകുട്ടി

സംസ്ഥാനത്തെ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെസി ജോസഫും (KC Joseph) രം​ഗത്തെത്തി. മികച്ച പ്രവർത്തനം നടത്തിയെങ്കിലും മെയ് രണ്ട് കഴിഞ്ഞപ്പോൾ ചെന്നിത്തല പലർക്കും ആരുമല്ലാതായെന്ന് കെസി ജോസഫ് വിമർശിച്ചു. ഉമ്മൻചാണ്ടിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളെയും കെസി ജോസഫ് വിമർശിച്ചു.

'ഉമ്മൻചാണ്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ബോധപൂർവമായ ആക്രമണമുണ്ടായി. പണം കൊടുത്തു ചിലരുടെ ഏജന്റ് മാർ നടത്തിയ ആക്രമണമാണ്. ശത്രുക്കളുടെ ഭാഗത്തുനിന്നല്ല ഇത് ഉണ്ടായത്. ഇതിനെ എതിർക്കാൻ പാർട്ടി മുന്നോട്ടു വന്നില്ല'.ആക്രമണം നടത്തിയിട്ടും ആർക്കും എതിരെ വിശദീകരണം പോലും ചോദിച്ചില്ലെന്നും കെസി ജോസഫ് കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ല. ഉമ്മൻ ചാണ്ടിക്കെതിരെ പാർട്ടിയിൽ നിന്ന് തന്നെ സൈബർ ആക്രമണമുണ്ടായി. ശത്രുക്കളുടെ ഭാഗത്തു നിന്നല്ല ഇതുണ്ടായത്.  ഇതിനെതിരെ നടപടി ഉണ്ടായോയെന്ന് കെസി ജോസഫ് ചോദിച്ചു. അച്ചടക്ക നടപടി വൺ വേ ട്രാഫിക്ക് ആകരുതെന്നും കെസി ജോസഫ് പറഞ്ഞു. എന്നാൽ, രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് നോ കമന്റ്സ് എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. കണ്ടാൽ മിണ്ടാത്ത അവസ്ഥ കോൺഗ്രസിൽ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News