പ്ലസ് വൺ ഏകജാലക പ്രവേശത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2016ലെ പ്ലസ് വൺ ഏകജാലക പ്രവേശത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജൂൺ 14 വരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്‍റ് ലിസ്റ്റ് ഹയർ സെക്കണ്ടറി വകുപ്പിന്‍റെ വെബ് സൈറ്റിൽ പരിശോധിക്കാം. വെബ്സൈറ്റ്: http://www.hscap.kerala.gov.in/hscap_results/ , http://www.hscap.keral...

Last Updated : Jun 13, 2016, 11:35 AM IST
പ്ലസ് വൺ ഏകജാലക പ്രവേശത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: 2016ലെ പ്ലസ് വൺ ഏകജാലക പ്രവേശത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജൂൺ 14 വരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്‍റ് ലിസ്റ്റ് ഹയർ സെക്കണ്ടറി വകുപ്പിന്‍റെ വെബ് സൈറ്റിൽ പരിശോധിക്കാം. വെബ്സൈറ്റ്: http://www.hscap.kerala.gov.in/hscap_results/ http://www.hscap.kerala.gov.in/hscap_cms/frame.html

എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ നിശ്ചിത മാതൃകയിലുള്ള തിരുത്തൽ അപേക്ഷ അനുബന്ധരേഖകൾ സഹിതം ജൂൺ 14ന് വൈകീട്ട് നാലു മണിക്ക് മുമ്പായി സ്കൂളിൽ സമർപ്പിക്കണം. വിദ്യാർഥിയുടെ അപേക്ഷ നമ്പർ, പേര്, എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ, വിദ്യാർഥിയുടെ ഒപ്പ്, രക്ഷകർത്താവിന്‍റെ ഒപ്പ്, തിരുത്തേണ്ട വിവരങ്ങളുടെ വിശദാംശങ്ങൾ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിച്ച ശേഷം രസീത് വാങ്ങണമെന്നും ഹയർ സെക്കണ്ടറി ഡയറക്ടർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.  

Trending News