തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം (Result) നാളെ പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറി (Higher Secondary), വൊക്കേഷണൽ ഹയർ സെക്കണ്ടറി (Vocational Higher Secondary) ഫലങ്ങളാണ് പ്രഖ്യാപിക്കുക. പരീക്ഷ ഫലങ്ങൾ ഉച്ചയോടെ വെബ്സൈറ്റിൽ (Website) ലഭ്യമാകും. പുനർമൂല്യ നിർണയത്തിനും (Revaluation) സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അതേസമയം പ്ലസ് വണിന് 50 അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തിരുന്നു. ഏഴ് ജില്ലകളിൽ 50 അധിക താത്കാലിക ബാച്ചുകൾ അനുവദിക്കണമെന്നാണ് ശുപാർശ. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
Also Read: Kerala School timings | സ്കൂൾ പഠനസമയം വൈകുന്നേരം വരെയാക്കും, വിദ്യാഭ്യാസവകുപ്പിന്റെ യോഗത്തിൽ ധാരണ
SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് പോലും പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാതെ പോയിട്ടുണ്ട്. ഇതോടെയാണ് അധിക ബാച്ചുകൾ അനുവദിച്ചത്. ആദ്യം എതിരായിരുന്ന സർക്കാർ പിന്നീട് നിരവധി വിദ്യാർഥികൾക്ക് അഡ്മിഷൻ കിട്ടാതായപ്പോൾ അനുവദിക്കുകയായിരുന്നു.
അതേസമയം സ്കൂളുകളുടെ (Schools) പ്രവൃത്തി സമയം വൈകുന്നേരം (Evening) വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ (Education Department) യോഗത്തിൽ ധാരണയായി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി (Chief Minister) അന്തിമ തീരുമാനമെടുക്കും. കൃത്യ സമയത്ത് പാഠഭാഗങ്ങൾ തീർക്കാൻ സാധിക്കുന്നില്ലെന്ന് അധ്യാപകർ പരാതിപ്പെട്ട സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...