പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. അബ്ദുൾ സത്താർ പൊലീസ് കസ്റ്റഡിയിൽ

കരുനാഗപ്പള്ളി ഓഫിസില്‍ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്

Written by - Zee Malayalam News Desk | Last Updated : Sep 28, 2022, 03:04 PM IST
  • കസ്റ്റഡിക്ക് ശേഷം അബ്ദുൽ സത്താറിനെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും തുടർന്ന് പൊലീസ് ക്ലബ്ബിലേക്കും മാറ്റി
  • എന്‍ഐഎ അബ്ദുൽ സത്താറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു
  • എന്‍ഐഎ കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുൽ സത്താർ
പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. അബ്ദുൾ സത്താർ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം : പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ പൊലീസ് കസ്റ്റഡിയിൽ. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ എടുത്തത്.  കരുനാഗപ്പള്ളി ഓഫിസില്‍ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിക്ക് ശേഷം അബ്ദുൽ സത്താറിനെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും തുടർന്ന്  പൊലീസ് ക്ലബ്ബിലേക്കും മാറ്റി. ഇവിടത്തെ നടപടികൾക്ക് ശേഷം  അബ്ദുൽ സത്താറിനെ എൻഐഎക്ക് കൈമാറും.  ഉച്ചക്ക്  12.30ഓടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

എന്‍ഐഎ അബ്ദുൽ സത്താറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇയാള്‍ ഒളിവിലാണെന്നും റിപ്പോട്ടുകളുണ്ടായിരുന്നു. എന്നാൽ കസ്റ്റഡിയിലെടുത്ത സമയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു.

 ഇവിടെ കനത്ത സുരക്ഷയോടെയാണ് പൊലീസ് എത്തിയത്. തുടർന്നുളള ചോദ്യം ചെയ്യലിനു ശേഷമാണ് സത്താറിനെ കസ്റ്റഡിയിലെടുത്തത്. എന്‍ഐഎ കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുൽ സത്താർ. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News