Onam 2022: ഓണം ലക്ഷ്യംവച്ച് പച്ചക്കറിവിലയിൽ കൃത്രിമ വർദ്ധനവ്; തമിഴ്നാട്ടിൽ നിന്ന് റേഷനരി കടത്തും സജീവം

തമിഴ്നാട്ടിൽ നിന്ന് റേഷനരി കടത്തും ശക്തമായി നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 40 കിലോ അരിയാണ് സര്‍ക്കാര്‍ സൗജന്യമായി നൽകുന്നത്. റേഷന്‍ കടകള്‍ വഴി വിതരണത്തിനെത്തുന്ന അരി റേഷന്‍ കടയുടമകള്‍ ഇടനിലക്കാര്‍ക്ക് കുറഞ്ഞ തുകയ്ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ പ്രതിമാസം ടണ്‍ കണക്കിന് അരിയാണ് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്.

Edited by - Zee Malayalam News Desk | Last Updated : Aug 28, 2022, 05:49 PM IST
  • വെണ്ടയ്ക്ക, പടവലം, വഴുതന, പച്ചമുളക്, മുരിങ്ങക്കായ, തുടങ്ങിയവയ്‌ക്കെല്ലാം 20 രൂപയോളം അധികം വില നല്‍കണം.
  • ഇടുക്കിയിലെ വിവിധ മേഖലകളില്‍ പച്ചകറി കൃഷി ഇറക്കിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കൃഷിയ്ക്ക് തിരിച്ചടിയായി.
  • റേഷന്‍ കടകള്‍ വഴി വിതരണത്തിനെത്തുന്ന അരി റേഷന്‍ കടയുടമകള്‍ ഇടനിലക്കാര്‍ക്ക് കുറഞ്ഞ തുകയ്ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.
Onam 2022: ഓണം ലക്ഷ്യംവച്ച് പച്ചക്കറിവിലയിൽ കൃത്രിമ വർദ്ധനവ്; തമിഴ്നാട്ടിൽ നിന്ന് റേഷനരി കടത്തും സജീവം

ഇടുക്കി: ഓണം വിപണി ലക്ഷ്യം വെച്ച് കേരളത്തില്‍ പച്ചക്കറി വിലയില്‍ കൃത്രിമ വര്‍ദ്ധനവ്. തമിഴ്‌നാട് മാര്‍ക്കറ്റില്‍ ലഭിയ്ക്കുന്നതിന്‍റെ ഇരട്ടിയോളം അധിക വിലയിലാണ്, കേരളത്തില്‍ പച്ചക്കറി ലഭിക്കുന്നത്. എന്നാൽ അമിതമായ വില വര്‍ദ്ധനവിന്‍റെ ലാഭം, കര്‍ഷകരിലേയ്ക്ക് എത്തുന്നില്ല.

തമിഴ്‌നാടന്‍ പട്ടണമായ ബോഡി നായ്ക്കന്നൂരില്‍ നിന്നും ചുരം കയറി, പച്ചക്കറി ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലേയ്ക്ക് എത്തുമ്പോള്‍ വില ഇരട്ടിയിലധികമാകും. ബോഡിയില്‍ 10 രൂപയ്ക്ക് ലഭിയ്ക്കുന്ന തക്കാളിയ്ക്ക് കേരളത്തിലെ വില 30 ആണ്. 40 രൂപയുടെ ക്യാരറ്റിന് 70 ആയും എട്ട് രൂപയുടെ സവാളയ്്ക്ക 34 ആയും 40 രൂപയുടെ ക്യാബേജിന് 60 ആയും വില വര്‍ദ്ധിയ്ക്കും.

Read Also: MV Govindan Master | എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആകും

വെണ്ടയ്ക്ക, പടവലം, വഴുതന, പച്ചമുളക്, മുരിങ്ങക്കായ, തുടങ്ങിയവയ്‌ക്കെല്ലാം 20 രൂപയോളം അധികം വില നല്‍കണം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തിയ്ക്കുന്ന ഇടനിലക്കാര്‍, കൃത്രിമ ക്ഷാമമുണ്ടാക്കി, വില വര്‍ദ്ധിപ്പിക്കുകയാണെന്നാണ് ആക്ഷേപം. വില വര്‍ദ്ധനവിന്റെ ചെറിയൊരു പങ്ക് പോലും തമിഴ്‌നാട്ടിലെ, പച്ചക്കറി കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ലഭിയ്ക്കുന്നില്ല.

ഓണം ലക്ഷ്യം വെച്ച്, ഇടുക്കിയിലെ വിവിധ മേഖലകളില്‍ പച്ചകറി കൃഷി ഇറക്കിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കൃഷിയ്ക്ക് തിരിച്ചടിയായി. ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് ഇടനിലക്കാര്‍ കൃത്രിമ വില വര്‍ദ്ധനവ് സൃഷ്ടിയ്ക്കുന്നത്. ഓണം അടുത്തോടെ ഇനിയും വില വര്‍ദ്ധിയ്ക്കാനാണ് സാദ്ധ്യത.

Read Also: Kodiyeri Balakrishnan| കോടിയേരി ചികിത്സക്കായി ചെന്നൈക്ക് ; പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയും

അതേസമയം തമിഴ്നാട്ടിൽ നിന്ന് റേഷനരി കടത്തും ശക്തമായി നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 40 കിലോ അരിയാണ് സര്‍ക്കാര്‍ സൗജന്യമായി നൽകുന്നത്. റേഷന്‍ കടകള്‍ വഴി വിതരണത്തിനെത്തുന്ന അരി റേഷന്‍ കടയുടമകള്‍ ഇടനിലക്കാര്‍ക്ക് കുറഞ്ഞ തുകയ്ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. 

ഇത്തരത്തില്‍ പ്രതിമാസം ടണ്‍ കണക്കിന് അരിയാണ് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്. കടത്തി എത്തിക്കുന്ന അരി തോട്ടം തൊഴിലാളികളാണ് കൂടുതലായും ഉപയോഗിക്കുന്നത്. 30 മുതല്‍ 35 രൂപ നിരക്കിലാണ് ഇടനിലക്കാര്‍ തൊഴിലാളികള്‍ക്ക് വില്‍ക്കുന്നത്. മൂന്നാര്‍, പൂപ്പാറ, വണ്ടിപ്പെരിയാര്‍, പീരുമേട്, ഏലപ്പാറ, ഉടുമ്പന്‍ചോല മേഖലകളിലാണ് അരിക്കച്ചവടം വ്യാപകമായിരിക്കുന്നത്. 

Read Also: Drishyam 3 | ദൃശ്യം 3 വരും, ഔദ്യോഗിക പ്രഖ്യാപനം നടത്തി ആന്റണി പെരുമ്പാവൂര്‍

ഒരു കിലോ അരിയില്‍ ഇടനിലക്കാര്‍ക്ക് അഞ്ച് മുതല്‍ ഏഴ് രൂപ വരെ ലഭിക്കും. തേനി, കോയമ്പത്തൂര്‍ മേഖലകളില്‍ നിന്നുള്ള അരികടത്തല്‍ തടയുന്നതിന് തമിഴ്‌നാട്ടില്‍  സിവില്‍ സപ്ലൈസ് സ്‌ക്വാഡും, ഭക്ഷ്യവകുപ്പിന്‍റെ പ്രത്യേകസെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. 

സ്പെഷ്യൽ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ തമിഴ്നാട് കമ്പത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ജീപ്പിൽ കടത്തിയ 2500 കിലോ അരി പിടികൂടിയത്. റേഷൻ അരിയും, ജീപ്പും സിവിൽ സപ്ലൈസ് & ക്രൈം ഇൻവസ്റ്റിറേഷൻ വിഭാഗത്തിന് കൈമാറി. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News