Kozhikode Train Fire: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് എൻഐഎ ഏറ്റെടുക്കും

Train Fire Case: ട്രെയിൻ തീവെയ്പ് കേസിൽ എൻഐഎ നേരത്തെ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു  

Written by - Zee Malayalam News Desk | Last Updated : Apr 18, 2023, 12:09 PM IST
  • കേസിൽ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു.
  • കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നേരത്തെ തന്നെ എൻഐഎ ഒരു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
  • കേസിൽ ഒരു സംസ്ഥാനന്തര ബന്ധമുണ്ടെന്നും അത് സംബന്ധിച്ച് വിപുലമായ അന്വേഷണം ആവശ്യമാണെന്നും എൻഐഎ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Kozhikode Train Fire: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് എൻഐഎ ഏറ്റെടുക്കും

ന്യൂഡൽഹി: കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് എൻഐഎ ഏറ്റെടുക്കും. കേസിൽ എൻഐഎ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകി. ഇത് സംബന്ധിച്ച് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കേസിൽ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നേരത്തെ തന്നെ എൻഐഎ ഒരു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ ഒരു സംസ്ഥാനന്തര ബന്ധമുണ്ടെന്നും അത് സംബന്ധിച്ച് വിപുലമായ അന്വേഷണം ആവശ്യമാണെന്നും എൻഐഎ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ ആക്രമണം ഒരു വ്യക്തി ഒറ്റയ്ക്ക് നടത്തിയതായി കണക്കാക്കാനാകില്ല. ഭീകരവാദ ബന്ധവും തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ പ്രാഥമിക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടാണ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. 

അതേസമയം കേരളത്തിൽ നിന്ന് ഡൽഹിയിൽ എത്തിയ അന്വേഷണ സംഘം മടങ്ങി. എസ് പി സോജൻ ഒഴികെയുള്ള ഉദ്യോഗസ്ഥരാണ് മടങ്ങിയത്. കൂടാതെ ഡൽഹിയിൽ നിന്ന് ഷാറൂഖുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യാൻ കോഴിക്കോട്ടേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ​ഗൂഢാലോചനയിൽ ഒരു വ്യക്തി മാത്രമല്ല മറ്റ് ആളുകളും പങ്കാളിയാണെന്നാണ് പോലീസിന്റെയും നി​ഗമനം. 

Also Read:Kerala Weather Report Today: ചുട്ടുപൊള്ളി കേരളം; 6 ജില്ലകളിൽ ഉയർന്ന താപനില തുടരും; ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അതേസമയം പ്രതി ഷാറുഖ് സെയ്ഫിയുടെ പോലീസ് കസ്റ്റഡി ഇന്നവസാനിക്കും. ഷാറൂഖിന്റെ കസ്റ്റഡി നീട്ടാൻ അന്വേഷണ സംഘം അപേക്ഷ നല്‍കിയേക്കില്ല. പ്രതിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News