Landfall: പത്തനംതിട്ടയിലെ വനമേഖലയിൽ കനത്ത മഴ; ഉരുൾപൊട്ടലെന്ന് സംശയം

Heavy Rain In Kerala: പത്തനംതിട്ട ജില്ലയിലെ വനമേഖലയിൽ കനത്ത മഴയാണ് പെയ്തിറങ്ങുന്നത്. വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നാണ് കനത്ത മലവെള്ളപ്പാച്ചിലെന്ന് സംശയിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 08:34 AM IST
  • ഗുരുനാഥൻ മണ്ണിൽ മലവെള്ളപാച്ചിലിൽ കൃഷികൾ നശിച്ചു
  • സീതത്തോട് സീതക്കുഴിയിൽ മണ്ണിടിച്ചിലുണ്ടായി
  • ഗവി പാതയിലും മണ്ണിടിച്ചിലുണ്ടായി ​ഗതാ​ഗതം തടസപ്പെട്ടു
Landfall: പത്തനംതിട്ടയിലെ വനമേഖലയിൽ കനത്ത മഴ; ഉരുൾപൊട്ടലെന്ന് സംശയം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വനമേഖലയിൽ കനത്ത മഴ. വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായെന്ന് സംശയം. ഗുരുനാഥൻ മണ്ണിൽ മലവെള്ളപാച്ചിലും സീതത്തോട് സീതക്കുഴിയിൽ മണ്ണിടിച്ചിലുമുണ്ടായി. ശക്തമായ നീരൊഴുക്കിനെ തുടർന്ന് മൂഴിയാർ മണിയാർ ഡാമുകൾ വീണ്ടും തുറന്നു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

പമ്പാ-കക്കാട്ടാറ് തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ വനമേഖലയിൽ കനത്ത മഴയാണ് പെയ്തിറങ്ങുന്നത്. വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നാണ് കനത്ത മലവെള്ളപ്പാച്ചിലെന്ന് സംശയിക്കുന്നു. ഗുരുനാഥൻ മണ്ണിൽ മലവെള്ളപാച്ചിലിൽ കൃഷികൾ നശിച്ചു. സീതത്തോട് സീതക്കുഴിയിൽ മണ്ണിടിച്ചിലുണ്ടായി. ഗവി പാതയിലും മണ്ണിടിച്ചിലുണ്ടായി. ഇവിടെ ​ഗതാ​ഗതം തടസപ്പെട്ടു.

ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; 2 ജില്ലകളിൽ യെല്ലോ അലർട്ട്; കോന്നിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മൂഴിയാർ, മണിയാർ ഡാമുകൾ വീണ്ടും തുറന്നു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പാ-കക്കാട്ടാറ് തീരങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. ശക്തമായ വെള്ളം വരവിനെ തുടർന്ന് ഇന്നലെ രാത്രി എട്ടുമണിയോടെ മണിയാർ ബാരേജിന്റെ രണ്ടു ഷട്ടറുകൾ രണ്ടു മീറ്റർ വീതം ഉയർത്തിയിരുന്നു.

കക്കാട്ടാറ്റിൽ മണിയാർ ബാരേജിന് മുകളിലുള്ള കാരിക്കയം ഡാമിൽ വിവിധ ഷട്ടറുകൾ ആകെ ആറര മീറ്റർ ഉയർത്തി 300 ക്യു.മീറ്റർ വെള്ളം തുറന്നു വിട്ടു കൊണ്ടിരിക്കുകയാണ്. ഇതോടെ കൂടുതൽ വെള്ളം കാരിക്കയം, മണിയാർ ഡാമുകളിൽ നിന്നും പുറം തള്ളേണ്ടി വരും. കാരിക്കയത്തും മണിയാർ കാർബറാണ്ടത്തിലും പരമാവധി വൈദ്യുതോത്പാദനം നടത്തുന്നുണ്ട്. കക്കട്ടാറ്റിലും തുടർന്ന് പമ്പാനദിയിലും അടുത്ത മണിക്കൂറുകളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News