ന്യൂഡൽഹി: Kerala Monkeypox Virus: കേരളത്തില്‍ നിന്നുള്ള രണ്ട് മങ്കിപോക്‌സ് സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തു വന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സ്ഥിരീകരിച്ച മങ്കിപോക്സിന് തീവ്ര വ്യാപന ശേഷിയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എ.2 വൈറസ് വകഭേദമാണ് മങ്കിപോക്‌സിന് കാരണമെന്ന് ജീനോം സീക്വന്‍സ് പഠനത്തില്‍ സ്ഥിരീകരിച്ചത്. എ.2 വൈറസ് വകഭേദത്തിന് തീവ്ര വ്യാപനശേഷിയില്ല. രാജ്യത്ത് ഇതുവരെ അഞ്ച് മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചത് അതില്‍ മൂന്നെണ്ണം കേരളത്തിലാണ്. കൊല്ലം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഈ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നുപേരും വിദേശയാത്രാ പശ്ചാത്തലമുള്ളവരാണ്. ഗള്‍ഫില്‍ നിന്നെത്തിയ ഇവര്‍ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
എന്നാല്‍ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ക്ക് വിദേശയാത്രാ പശ്ചാത്തലമില്ലയെന്നാണ് റിപ്പോർട്ട്. അതുപോലെ ഹിമാചൽ പ്രദേശിലെ സോളനില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളുമായി ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ രോഗിക്കും വിദേശയാത്രാ പശ്ചാത്തലമില്ല. ഇയാളുടെ സ്രവ, രക്ത സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിക്കും വരെ രോഗിയെ ഐസൊലേറ്റ് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ബഡ്ഡി സ്വദേശിയായ രോഗിക്ക് 21 ദിവസം മുമ്പാണ് മങ്കിപോക്‌സിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടായത്. ആരോഗ്യനില തൃപ്തികരമാണ്. മുന്‍കരുതലിന്റെ ഭാഗമായി രോഗി ഇപ്പോഴും നിരീക്ഷണത്തിലാണ്. മങ്കിപോക്സ് ബാധിച്ചുള്ള മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്.
Also Read: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്തുന്ന രോഗങ്ങളിലൊന്നാണ് മങ്കിപോക്‌സ്. രോഗബാധയുള്ള മൃഗങ്ങളുമായുള്ള അടുത്ത സമ്പർക്കം വഴി രോഗം മനുഷ്യരിലെത്തും. ഈ മൃഗങ്ങളുടെ ശ്രവങ്ങളുമായി നേരിട്ട് ഇടപെടാനുള്ള സാഹചര്യമോ രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം കഴിക്കുന്നതു വഴിയോ വൈറസ് മനുഷ്യരിലേക്കെത്താം. വെസ്റ്റ് ആഫ്രിക്ക, സെൻട്രൽ ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടുവരുന്ന കുരങ്ങുകൾ, അണ്ണാൻ, ചിലയിനം എലികൾ തുടങ്ങിയവയിലെല്ലാം കുരങ്ങുപനിയ്ക്ക് കാരണമാകുന്ന ഓർത്തോപോക്സ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്.
Also Read: രാജവെമ്പാലയും മംഗൂസും തമ്മിൽ കിടിലം പോരാട്ടം, ഒടുവിൽ..! വീഡിയോ കണ്ടാൽ ഞെട്ടും!
പനി, തലവേദന, ശരീര വേദന എന്നിവയൊക്കെയാണ് മങ്കിപോക്‌സിന്റെ പ്രാഥമിക ലക്ഷണങ്ങൾ. വൈറസ് ശരീരത്തിലെത്തി ഒരാഴ്ചയ്ക്കകം ചർമ്മത്തിൽ ചിക്കൻ പോക്സിനു സമാനമായ രീതിയിൽ ചെറിയ കുമിളകൾ രൂപപ്പെടും. ഇ കുമിളകൾ ഉണ്ടാകുന്ന സ്ഥലത്ത് കടുത്ത വേദനയും ചൊറിച്ചിലുമുണ്ടാകും. നിലവിലെ സാഹചര്യത്തിൽ ശരീരത്ത് കുമിളകൾ കണ്ടാൽ അത് കുരങ്ങുപനിയുടെ ലക്ഷണമായി തന്നെ കണക്കാക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...