Thangam Hospital: തുടർച്ചയായ മരണങ്ങൾ;തങ്കം ആശുപത്രിയ്‌ക്കെതിരെ നടപടി-മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം

സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 6, 2022, 01:21 PM IST
  • അമ്മയും കുഞ്ഞും മരിച്ച വിവാദം കെട്ടടങ്ങുന്നതിന് മുൻപാണ് ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചത്
  • കാലിലെ സർജറിക്കായാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
  • മരണ വിവരം ആശുപത്രി അധികൃതർ മറച്ചുവച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്
Thangam Hospital: തുടർച്ചയായ മരണങ്ങൾ;തങ്കം ആശുപത്രിയ്‌ക്കെതിരെ നടപടി-മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം

തിരുവനന്തപുരം:അമ്മയും കുഞ്ഞും,ഭിന്ന ശേഷിക്കാരിയായ യുവതിയും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി.പാലക്കാട് തങ്കം ആശുപത്രിക്കെതിരെയാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്. കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ചികിത്സാ പിഴവ് മൂലം ആശുപത്രിയിൽ തുടർച്ചയായി രോഗികൾ മരണമടയുന്നു എന്ന ആരോപണം ഉയർന്നു വന്നിരുന്നു.

ALSO READ: തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സയ്ക്കിടെ മരണം; ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു, മരണവിവരം അധികൃതർ മറച്ചുവച്ചെന്ന് ബന്ധുക്കൾ

ചികിത്സക്കിടെയിൽ അമ്മയും കുഞ്ഞും മരിച്ച വിവാദം കെട്ടടങ്ങുന്നതിന് മുൻപാണ് ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചത്.കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ആണ് ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ചത്. കാലിലെ സർജറിക്കായാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, മരണ വിവരം ആശുപത്രി അധികൃതർ മറച്ചുവച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News