തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് (KK Shailaja) വീണ്ടും അന്തരാഷ്ട്ര മാധ്യമത്തിന്റെ അംഗീകാരം. പ്രമുഖ അന്തരാഷ്ട്ര ബിസിനെസ് മാഗസീനായ ഫിനാഷ്യൽ ടൈംസിന്റെ (Financial Times) ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിലാണ് മന്ത്രി ഇടം നേടിയത്. വായനക്കാരുടെ വോട്ടിങിലൂടെയാണ് മന്ത്രിയെ തെരഞ്ഞെടുത്തത്. ജർമൻ ചാൻസിലർ ആൻജെല മെർക്കെൽ, ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ (Jacinda Ardern), അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് (Kamala Harris), പോപ് ഗായിക ടെയ്ലർ സ്വിഫിറ്റ് എന്നിവർ അടങ്ങുന്ന 12 അംഗ പട്ടികയിലാണ് മന്ത്രി ശൈലജ ഇടം നേടിയത്.
Also Read: 'Woman of the Year 2020', VOGUE India കവര്‍ പേജില്‍ കെ. കെ ശൈലജ
കേരളത്തിൽ ആദ്യ ഘട്ടിങ്ങളിലെ കോവിഡ് (COVID 19) മഹമാരിയെ നിയന്ത്രിക്കുന്നതിൽ മന്ത്രി വഹിച്ച പ്രധാന പങ്കാണ് കെ.കെ.ശൈലജയെ പട്ടികയിൽ ഇടം നൽകിയത്. നേരത്തെ ജൂണിൽ മന്ത്രിയെ യുഎൻ ചർച്ചയിൽ പാനലിസ്റ്റായി ക്ഷണിച്ചിരുന്നു. ശേഷം ബ്രിട്ടൺ ആസ്ഥാനം പ്രവർത്തിക്കുന്ന പ്രൊസ്പെക്ട് മാഗസീൻ ടോപ് തിങ്കർ നാമം നൽകി ആദരിച്ചിരുന്നു. കൂടാതെ അമേരിക്കൻ മാഗസിനായ ഗാർഡിയനിൽ (The Guardian) മന്ത്രിയുടെ പ്രവർത്തനത്തെ കുറിച്ച് വാർത്തയും വന്നിരുന്നു.
Also Read: COVID update: 5,032 പേര്‍ക്കുകൂടി കോവിഡ്, 31 പേര്‍ക്ക് ജീവഹാനി
ഇതിൽ പ്രധാനമായി വന്നത് ഫാഷൻ മാഗസീനായ വോഗ് ഇന്ത്യയുടെ (Vogue India) മുഖചിത്രത്തിൽ മന്ത്രി ഇടം നേടിയതായിരുന്നു. വുമൺ ഓഫ് ദി ഇയർ സീരിസലാണ് മന്ത്രിയുടെ ചിത്രം കവർ ഫോട്ടോയായി വന്നത്.
അതേസമയം ഈ അംഗീകാരത്തെ രാഷ്ടീയമായി എതിർക്കാനും പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ (Mullapally Ramachandran) മന്ത്രിയെ കോവിഡ് റാണി എന്ന് അഭിസംബോധന ചെയ്ത് അധിക്ഷേപിച്ചിരുന്നു. എന്നാൽ മുല്ലപ്പള്ളിക്കെതിരെ വൻ തോതിലുള്ള വിമർശനമായിരുന്നു സമൂഹമാധ്യങ്ങളിൽ ഉയർന്നത്.