മൻസൂർ വധക്കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി; കേസിൽ കുടുക്കിയതെന്ന് സുഹൈൽ

തെരഞ്ഞെടുപ്പ് ദിവസം ആക്രമണം സൂചിപ്പിച്ച് വാട്സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണ്. നുണ പരിശോധനക്ക് തയ്യാറാണെന്നും സുഹൈൽ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Apr 16, 2021, 05:57 PM IST
  • തലശേരി കോടതിയിലാണ് സുഹൈൽ കീഴടങ്ങിയത്
  • മൻസൂർ വധക്കേസിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും ഡിവൈഎഫ്ഐ നേതാവ് സുഹൈൽ പറയുന്നു
  • തെരഞ്ഞെടുപ്പ് ദിവസം ആക്രമണം സൂചിപ്പിച്ച് വാട്സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണ്
  • നുണ പരിശോധനക്ക് തയ്യാറാണെന്നും സുഹൈൽ പറഞ്ഞു
മൻസൂർ വധക്കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി; കേസിൽ കുടുക്കിയതെന്ന് സുഹൈൽ

കണ്ണൂർ: മൻസൂർ വധക്കേസിലെ പ്രതി സുഹൈൽ കീഴടങ്ങി. തലശേരി കോടതിയിലാണ് സുഹൈൽ കീഴടങ്ങിയത്. നിയമവ്യവസ്ഥക്ക് മുന്നിലേക്ക് വരികയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ശേഷമാണ് ഇയാൾ കോടതിയിൽ എത്തിയത്. മൻസൂർ വധക്കേസിൽ (Mansoor murder case) പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും ഡിവൈഎഫ്ഐ (DYFI) നേതാവ് സുഹൈൽ പറയുന്നു.

തെരഞ്ഞെടുപ്പ് ദിവസം ആക്രമണം സൂചിപ്പിച്ച് വാട്സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണ്. നുണ പരിശോധനക്ക് തയ്യാറാണെന്നും സുഹൈൽ പറഞ്ഞു. പ്രതിയെ കോടതി (Court) റിമാൻഡ് ചെയ്തു. സുഹൈലിൻറെ നേതൃത്വത്തിൽ ആക്രമണം നടത്തിയെന്നാണ് മൻസൂറിൻറെ കുടുംബത്തിൻറെ പരാതി. എന്നാൽ മൻസൂറുമായി വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു താനെന്നാണ് സുഹൈൽ പറയുന്നത്.

ALSO READ: കൂത്തൂപറമ്പിൽ കൊല്ലപ്പെട്ട ലീ​ഗ് പ്രവർത്തകന്റെ വിലാപ യാത്രയ്ക്കിടെ വ്യാപക ആക്രമം, സിപിഎമ്മിന്റെ ഓഫീസകൾ തീയിട്ടു

അതേസമയം, പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊല ചെയ്ത കേസിലെ പ്രതികളുടെ സിസിടിവി (CCTV) ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രതികൾ കൊലപാതകത്തിന് മുൻപ് ഒരുമിച്ചു കൂടിയെന്ന് കരുതുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കൊല നടന്നതിന് 100 മീറ്റർ അകലെ മുക്കിൽ പീടികയിൽ വെച്ചാണ് ഇവർ എല്ലാവരും  ഒരുമിച്ച് കൂടിയത്. പ്രതികൾ പലതവണ ഫോണിൽ വിളിച്ചിരുന്നെന്നും ഇത് കൊലക്ക് മുൻപിലുള്ള ആസൂത്രണത്തിൻറെ ഭാഗമായിരിക്കാം എന്നുമാണ് പോലീസ് കരുതുന്നത്. സമീപത്തെ മറ്റ് സിസിടിവി ദൃശ്യങ്ങളും പരിശോധനക്ക് വിധേയമാക്കും.

ALSO READ: Panoor Mansoor Murder :അന്വേഷണ സംഘത്തെ മാറ്റി; സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും

സിപിഎം-മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് മൻസൂറിന് വെട്ടേറ്റത്.  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംഭവത്തിൽ മൻസൂറിന്റെ സഹോദരൻ മുഹ്‌സിനും പരിക്കേറ്റിരുന്നു.  ഇരുവരെയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  മൻസൂർ മരിച്ചു. ഇതുവരെ കേസിൽ ഏഴ് പേരാണ് അറസ്റ്റിലായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News