കരിപ്പൂർ വിമാനത്താവളത്തിൽ കൊറിയൻ വനിത പീഡിപ്പിക്കപ്പെട്ടതായി പരാതി

പീഡന വിവരം യുവതി പങ്ക് വെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോട്

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 12:54 PM IST
  • ഡോക്ടറുടെ മൊഴിയിലാണ് പോലീസ് കേസെടുത്തത്
  • പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പോലീസ്
  • മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവതി
കരിപ്പൂർ വിമാനത്താവളത്തിൽ കൊറിയൻ വനിത പീഡിപ്പിക്കപ്പെട്ടതായി പരാതി

കോഴിക്കോട്: കരിപ്പൂരിൽ വിദേശ വനിത പീഡനത്തിന് ഇരയായെന്നു പരാതി. കൊറിയൻ യുവതിയാണ് കരിപ്പൂരിൽ വച്ച് പീഡനത്തിനിരയായത്. മെഡിക്കൽ പരിശോധനയിൽ പീഡനം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തത്. ഡോക്ടറോട് പറഞ്ഞ മൊഴി അനുസരിച്ചാണ്  കേസെടുത്തിരിക്കുന്നത്. ദ്വീഭാഷിയുടെ സഹായത്തോടെ യുവതി ഡോക്ടറുമായി സംസാരിക്കുകയായിരുന്നു. ഡോക്ടറുടെ മൊഴിയിലാണ് പോലീസ് കേസ് എടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി. യുവതിയുടെ രഹസ്യമൊഴി ഉൾപ്പെടെ രേഖപ്പെടുത്തും. യുവതി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ട് ദിവസം മുമ്പാണ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ  യുവതി പിടിയിലാകുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പൊലീസിന് കൈമാറി. വൈദ്യപരിശോധനക്ക് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴാണ് യുവതി, താൻ കരിപ്പൂരിൽ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടറോട് വെളിപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. 

അതേസമയം കരിപ്പൂർ വിമാനത്താവളം വഴി 19കാരി സ്വർണം കടത്താൻ ശ്രമിച്ചത് അതിവിദ​ഗ്ധമായി. ഉൾവസ്ത്രത്തിൽ തുന്നിച്ചേർത്താണ് 10കാരിയായ ഷഹല സ്വർണം കടത്താൻ ശ്രമിച്ചത്. ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഷഹല എത്തിയത്. ദുബായില്‍ നിന്നാണ് കാസര്‍കോടുകാരിയായ ഷഹല എത്തിയത്. ഷഹലയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തെങ്കിലും ആദ്യമൊന്നും ഇവർ സമ്മതിച്ചില്ല.  സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് യുവതി തീർത്തു പറഞ്ഞതോടെ പൊലീസ് ദേഹപരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് ഉൾവസ്ത്രത്തിനുള്ളിൽ അതിവിദ​ഗ്ധമായി ഒരു കോടിരൂപ വില വരുന്ന 24ക്യാരഖ്ഖ് സ്വർണം തുന്നിച്ചേർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News