തിരുവനന്തപുരം: PSC പരീക്ഷാ രീതിയില്‍ മാറ്റങ്ങള്‍ വരുമെന്ന് ചെയര്മാന് എംകെ സക്കീര്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ രണ്ടു ഘട്ടമായാണ് നടത്തുക. സെപ്റ്റംബര്‍ മുതല്‍ പരീക്ഷകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ക്രൈംബ്രാഞ്ചിന് കേസെടുക്കാൻ ഡിജിപിയുടെ അനുമതി വേണമെന്ന ഉത്തരവിൽ തിരുത്തൽ
സ്ക്രീനിംഗ് ടെസ്റ്റാണ് ആദ്യഘട്ടത്തില്‍ നടത്തുക. ഇതില്‍ വിജയിക്കുന്നവര്‍ക്ക് രണ്ടാം ഘട്ട പരീക്ഷയ്ക്കുള്ള യോഗ്യത ലഭിക്കും. അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകളിലേക്കാകും ഈ പരിഷ്കരണം നടപ്പാക്കുക. ഇതോടെ രണ്ടാം ഘട്ട പരീക്ഷകള്‍ എഴുതാന്‍ എത്തുന്നവര്‍ കഴിവുള്ളവരാകുമെന്നും യോഗ്യരായവര്‍ നിയമനത്തിനു അര്ഹാരാകുമെന്നും ചെയര്മാന് പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനം;മലപ്പുറത്തിന് മേനകാ ഗാന്ധിയുടെ അഭിനന്ദനം!
പത്താം ക്ലാസ്, പ്ലസ് ടു, ബിരുദ യോഗ്യതകളിലെ തസ്തികളിലേക്ക് പ്രത്യേകം പരീക്ഷകളാകും നടത്തുക. എന്നാല്‍, സ്ക്രീന്‍ ടെസ്റ്റില്‍ ലഭിക്കുന്ന മാര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. തസ്തികയ്ക്ക് അനുസരിച്ച ചോദ്യങ്ങളാകും മെയിന്‍ പരീക്ഷയ്ക്ക് ചോദിക്കുക.
പുതിയതായി അപേക്ഷകള്‍ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും. KAS പ്രിലിമിനറി ഫലങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും നേരത്തെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.