Kerala Local Body By-Election: സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിൽ ഡിസംബർ 7 ന് ഉപതിരഞ്ഞെടുപ്പ് നടത്തും

വോട്ടെടുപ്പ് ഡിസംബർ 7 നും വോട്ടെണ്ണൽ 8 നും നടത്തും. ഉപതിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. 

Written by - Zee Malayalam News Desk | Last Updated : Nov 10, 2021, 08:03 PM IST
  • വോട്ടെടുപ്പ് ഡിസംബർ 7 നും വോട്ടെണ്ണൽ 8 നും നടത്തും.
  • ഉപതിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി.
  • തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പുറപ്പെടുവിക്കും.
  • അന്നുമുതൽ 19 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.
Kerala Local Body By-Election: സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിൽ ഡിസംബർ 7 ന് ഉപതിരഞ്ഞെടുപ്പ് നടത്തും

Thiruvananthapuram : സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ ഉൾപ്പടെ 32 തദ്ദേശഭരണ വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. വോട്ടെടുപ്പ് ഡിസംബർ 7 നും വോട്ടെണ്ണൽ 8 നും നടത്തും. ഉപതിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. 

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പുറപ്പെടുവിക്കും. അന്നുമുതൽ 19 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 20ന് നടക്കും. 22 വരെ പത്രിക പിൻവലിക്കാം. കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

ALSO READ : Kerala Local Body Election Results 2020: പ്രതീക്ഷിച്ച വിജയം; ജനങ്ങൾ സർക്കാരിനൊപ്പം: കെ കെ ശൈലജ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ - തദ്ദേശ സ്ഥാപനം, വാർഡ് നമ്പർ, പേര് ക്രമത്തിൽ.

തിരുവനന്തപുരം-  തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ, 90. വെട്ടുകാട്; ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്, 07. ഇടയ്‌ക്കോട്; പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്, 07. പോത്തൻകോട്; വിതുര ഗ്രാമപഞ്ചായത്ത്, 03. പൊന്നാംചുണ്ട്

കൊല്ലം-  ചിതറ ഗ്രാമപഞ്ചായത്ത്, 10. സത്യമംഗലം; തേവലക്കര ഗ്രാമപഞ്ചായത്ത്, 03. നടുവിലക്കര

ആലപ്പുഴ-  ആലപ്പുഴ ജില്ലാ പഞ്ചായത്ത്, 01. അരൂർ

കോട്ടയം- കാണക്കാരി ഗ്രാമപഞ്ചായത്ത്, 09. കളരിപ്പടി; മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, 12. മാഞ്ഞൂർ സെൻട്രൽ

ഇടുക്കി- രാജക്കാട് ഗ്രാമപഞ്ചായത്ത്, 09. കുരിശുംപടി; ഇടമലക്കുടി ഗ്രാമപഞ്ചായത്ത്, 09. വടക്കേഇടലി പാറക്കുടി

എറണാകുളം- കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, 63. ഗാന്ധിനഗർ; പിറവം മുനിസിപ്പാലിറ്റി, 14. ഇടപ്പിള്ളിച്ചിറ

തൃശൂർ- മതിലകം ബ്ലോക്ക് പഞ്ചായത്ത്, 10. അഴീക്കോട്; ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, 18. ചാലാംപാടം; കടപ്പുറം ഗ്രാമപഞ്ചായത്ത്, 16. ലൈറ്റ് ഹൗസ്

ALSO READ : Kerala Local Body Election Results 2020: പാലായിൽ ചരിത്രമെഴുതി എൽഡിഎഫ്

പാലക്കാട്- പാലക്കാട് ജില്ലാ പഞ്ചായത്ത്, 01. ശ്രീകൃഷ്ണപുരം; കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത്, 04. ചുങ്കമന്ദം; തരൂർ ഗ്രാമപഞ്ചായത്ത്, 01. തോട്ടുവിള; എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്, 07. മൂങ്കിൽമട; എരുമയൂർ ഗ്രാമപഞ്ചായത്ത്, 01. അരിയക്കോട്; ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, 08. കർക്കിടകച്ചാൽ

മലപ്പുറം-  പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്, 14. ചീനിക്കൽ; കാലടി ഗ്രാമപഞ്ചായത്ത്, 06. ചാലപ്പുറം; തിരുവാലി ഗ്രാമപഞ്ചായത്ത്, 07. കണ്ടമംഗലം; ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്, 05. വേഴക്കോട്; മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്, 01. കാച്ചിനിക്കാട് പടിഞ്ഞാറ്

കോഴിക്കോട്- കോഴിക്കോട് ജില്ലാ പഞ്ചായത്ത്, 20. നൻമണ്ട; കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, 07. കുമ്പാറ; ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത്, 15. വള്ളിയോത്ത്

കണ്ണൂർ- എരുവേശി ഗ്രാമപഞ്ചായത്ത്, 14. കൊക്കമുള്ള്

കാസർഗോഡ് - കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, 30. ഒഴിഞ്ഞവളപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News