Pala: പൊരിഞ്ഞ പോരാട്ടത്തിന് ശേഷം കെഎം മാണിയുടെ പുത്രനെ പാലാ കൈവിട്ടു. പാലായിൽ മാണി സി കാപ്പൻ 11,246 വോട്ടുകൾക്കാണ് എതിർസ്ഥാനാർഥിയായ ജോസ് കെ മാണിയെ തോൽപ്പിച്ചത്. കേരള കോണ്‍ഗ്രസ് ഇടതിനോട് ചേര്‍ന്ന് നിന്നുകൊണ്ട് മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ ജോസ് കെ മാണി ഒരിക്കൽ പോലും ഇങ്ങനൊരു തിരിച്ചടി പ്രതീക്ഷിച്ചിരിക്കില്ല.
പത്തനാപുരത്ത് കേരള കോൺഗ്രസ് ബി വിഭാഗം നേതാവ് കെബി ഗണേഷ് കുമാർ വിജയിച്ചു. പതിനലായിരത്തിൽ പരം വോട്ടുകൾക്കാണ് എതിർ സ്ഥാനാത്ഥിയായ ജ്യോതി കുമാർ ചാമക്കാലയെ കെബി ഗണേഷ് കുമാർ തോൽപ്പിച്ചത്. കേരളത്തിലെ ആദ്യ ഫങ്ങൾ പുറത്ത് വരുമ്പോൾ നാല്പത് വർഷങ്ങളിൽ ആദ്യമായി കേരളത്തിൽ തുടർ ഭരണം ഉണ്ടാകാനുള്ള സാധ്യതയാണ് കാണുന്നത്.
വോട്ടെണ്ണൽ പുരോഗമിക്കെ വിവിധ മണ്ഡലങ്ങൾ ആർക്കും വ്യക്തമായ ഭൂരിപക്ഷം നൽകാതെ മുന്നോട്ട് പോകുകയാണ്. തൃത്താല, റാന്നി, അരൂർ, താനൂർ, കുണ്ടറ, തൃശൂർ, തൃപ്പുണിത്തറ, ചാലക്കുടി, മുവാറ്റുപുഴ, തളിപ്പറമ്പ്, ഉദ്ദുമാ, ചിറയിൻകീഴ് എന്നീ മണ്ഡലങ്ങളിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 18 മണ്ഡലങ്ങളിൽ രണ്ടായിരത്തിൽ താഴെ മാത്രമാണ് ഭൂരിപക്ഷം.
കേരളത്തിൽ എൽഡിഎഫ് തരംഗം കേരളത്തിൽ ആഞ്ഞടിക്കുമ്പോൾ പാലക്കാട് ഇ ശ്രീധരൻ വ്യക്തമായി ഭൂരിപക്ഷം നേടിയിരുന്നെങ്കിലും ഷാഫി പറമ്പിൽ ഇപ്പോൾ 1000 ത്തിന് മേൽ വോട്ടുകളോടെ ലീഡ് ചെയ്യുകയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഒരർഥത്തിൽ പറഞ്ഞാൽ ഒരു സൂചന കൂടിയാണ്, കയ്യടക്കി വെച്ചിരിക്കുന്ന കോട്ടകൾ പൊട്ടിത്തകരാൻ നമിഷങ്ങൾ മാത്രം മതിയെന്നാണ് തിരഞ്ഞെടുപ്പ് (Kerala Election) ഫലങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...