Kerala Assembly Election 2021: ഇത്തവണ ബിജെപി നല്ല മുന്നേറ്റം ഉണ്ടാക്കുമെന്ന് Metro Man

രാവിലെ ഭാര്യയ്‌ക്കൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.  

Written by - Ajitha Kumari | Last Updated : Apr 6, 2021, 09:10 AM IST
  • ഇത്തവണ പാലക്കാട് ബിജെപി നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് മെട്രോമാൻ
  • പൊന്നാനി മണ്ഡലത്തിലായിരുന്നു ശ്രീധരൻ വോട്ട് രേഖപ്പെടുത്തിയത്
  • എൻഡിഎയുടെ മറ്റ് സ്ഥാനാർത്ഥികളായ കൃഷ്ണകുമാർ, കെ. സുരേന്ദ്രൻ എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
Kerala Assembly Election 2021: ഇത്തവണ ബിജെപി നല്ല മുന്നേറ്റം ഉണ്ടാക്കുമെന്ന് Metro Man

Kerala Assembly Election: ഇത്തവണ പാലക്കാട് ബിജെപി നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികൂടിയായ മെട്രോമാൻ ഇ.ശ്രീധരൻ (E.Sreedharan) പറഞ്ഞു. 

രാവിലെ ഭാര്യയ്‌ക്കൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം (E.Sreedharan) ഇങ്ങനെ പറഞ്ഞത്. കേരളത്തിലെ അവസ്ഥ കണ്ടു പറയണമെന്നും എന്നാലും ബിജെപിയ്ക്ക് നല്ല മുന്നേറ്റും ഉണ്ടാകുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

 

 

പൊന്നാനി മണ്ഡലത്തിലായിരുന്നു ശ്രീധരൻ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പാലക്കാട്ടേക്ക് പോകും.

Also Read: Assembly Elections 2021: കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ വിധിയെഴുത്ത് ആരംഭിച്ചു

അതുപോലെ എൻഡിഎയുടെ മറ്റ് സ്ഥാനാർത്ഥികളായ കൃഷ്ണകുമാർ, കെ. സുരേന്ദ്രൻ എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 

കൃഷ്‌ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ, മക്കളായ ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ എന്നിവർക്കൊപ്പമാണ് വോട്ട് രേഖപ്പെടുത്താൻ കൃഷ്ണകുമാർ എത്തിയത്. കാഞ്ഞിരംപാറ എൽപിഎസിലാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്. 

Also Read: Kerala Assembly Election 2021 Live : വിധിയെഴുത്തിന് തയ്യാറായി കേരളം; വോട്ടിംഗ് ആരംഭിച്ചു 

വോട്ട് രേഖപ്പെടുത്തിയ ശേഷം മാറ്റം പ്രതീക്ഷിക്കുന്നുവെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. മാത്രമല്ല ജനത്തിന് ഭരണവിരുദ്ധ വികാരം മനസിലായിട്ടുണ്ടെന്നും. അതിന്റെ ഫലം മെയ് രണ്ടിന് കാണാമെന്നും എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും കൃഷ്ണകുമാർ പറഞ്ഞു.  ശേഷം പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News