Minority Welfare Scheme: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80-20 അനുപാതം റദ്ദാക്കിയ നടപടി സ്വാഗതം ചെയ്ത് KCBC, വിയോജിപ്പുമായി മുസ്ലീം സംഘടനകള്‍

ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി യെ സ്വാഗതം ചെയ്ത് KCBC...

Written by - Zee Malayalam News Desk | Last Updated : May 28, 2021, 11:59 PM IST
  • ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി യെ സ്വാഗതം ചെയ്ത് KCBC
  • നിലവിലിരുന്ന 80% മുസ്ലിംവിഭാ​ഗത്തിനും ബാക്കി 20% ഇതര ന്യൂനപക്ഷ വിഭാ​ഗങ്ങൾക്കും എന്ന അനുപാതമാണ് റദ്ദാക്കിയത്.
  • ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന് ഹൈക്കോടതി ഉത്തരവായി.
Minority Welfare Scheme: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80-20 അനുപാതം റദ്ദാക്കിയ നടപടി  സ്വാഗതം ചെയ്ത്  KCBC, വിയോജിപ്പുമായി മുസ്ലീം സംഘടനകള്‍

Thiruvananthapuram: ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി യെ സ്വാഗതം ചെയ്ത് KCBC...

ജനസംഖ്യാനുപാതികമായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കണമെന്നത് ക്രൈസ്തവ സഭകളുടെ ഏറെ നാളായുള്ള ആവശ്യമാണെന്ന് കെസിബിസി  (KCBC) വക്താവ് ഫാ ജേക്കബ് പാലക്കാപ്പള്ളി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണത്തിലെ 80:20 അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്.  നിലവിലിരുന്ന  80%  മുസ്ലിംവിഭാ​ഗത്തിനും ബാക്കി 20% ഇതര ന്യൂനപക്ഷ വിഭാ​ഗങ്ങൾക്കും എന്ന അനുപാതമാണ് റദ്ദാക്കിയത്. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന് ഹൈക്കോടതി ഉത്തരവായി.

ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണത്തിലെ 80:20 അനുപാതം ചോദ്യം ചെയ്തുകൊണ്ട്  ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് ഉത്തരവുണ്ടായിരിക്കുന്നത്.  

UDF സർക്കാരിന്‍റെ  കാലത്താണ് 80:20 എന്ന അനുപാതം നിലവിൽ വന്നത്. പിന്നീട്  അധികാരത്തില്‍ എത്തിയ ഇടത്  സര്‍ക്കാര്‍ ഇത് തുടര്‍ന്നു. ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണത്തിലെ 80:20 അനുപാതം ക്രൈസ്തവ സഭകൾക്കിടയിൽ വലിയ അതൃപ്തി ഉളവാക്കിയിരുന്നു.   

അതേസമയം, ഹൈക്കോടതി വിധി സ്വാഗതം ചെയ്ത്  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും   ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുന്‍ വൈസ് ചെയർമാനുമായിരുന്ന  ജോര്‍ജ്ജ് കുര്യന്‍ രംഗത്തെത്തി.  ഹൈക്കോടതി വിധി ബിജെപി നിലപാടിനുള്ള അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നതായിരുന്നു BJP യുടെ  നിലപാട്. ഇപ്പോള്‍ ഹൈക്കോടതിയും അതംഗീകരിച്ചിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു. 

80%  മുസ്ലീം  വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഒട്ടും നീതീകരിക്കാവുന്ന നിലപാടായിരുന്നില്ല ഇത്. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള സഹായങ്ങളും പദ്ധതികളും ചിലര്‍മാത്രം കൈക്കലാക്കുകയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി വിധി ഏറെ പ്രസക്തമാണെന്നും  ജോര്‍ജ്ജ്  കുര്യന്‍  പറഞ്ഞു. 

പൊതുപദ്ധതികളില്‍ 80 % വിഹിതം മുസ്ലീം  സമുദായത്തിനും ബാക്കി 20% ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ വിധിയിലൂടെ സര്‍ക്കാരിന്‍റെ ചിലരോടുള്ള വിവേചനനയത്തിന് തിരിച്ചടിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.  

അച്യുതാനന്ദന്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുകയും  ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശരിവയ്ക്കുകയും പിണറായി സര്‍ക്കാര്‍ തുടരുകയും ചെയ്ത തെറ്റായ നയമാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയതെന്നും  ജോര്‍ജ്ജ്  കുര്യന്‍ പറഞ്ഞു. 

Also Read: ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ 80: 20 അനുപാതം റദ്ദാക്കി ഹൈക്കോടതി

അതേസമയം,  ഹൈക്കോടതി വിധിയ്ക്കെതിരെ  മുസ്ലീം  സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി.  ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

ഹൈക്കോടതി വിധിയ്ക്കെതിരെ  സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും  വിഷയത്തില്‍ അപ്പീല്‍  നല്‍കുന്ന  കാര്യം മുസ്ലീം ലീഗ് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News