തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ഇഡിക്ക് ബാങ്കിലെ സംശകരമായ പണമിടപാടുകളുടെ രേഖകൾ കിട്ടിയിരുന്നു. കേസിലെ പ്രതി സതീഷ് കുമാർ നടത്തിയ ഇടപാടുകളുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.
ബാങ്ക് പ്രസിഡന്‍റ് എംകെ കണ്ണനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സിപിഎം നേതാവ് എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം സംസ്ഥാന സമിതിയംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം കെ കണ്ണനെ ചോദ്യംചെയ്തത് ഏഴ് മണിക്കൂറോളമാണെന്നാണ് റിപ്പോർട്ട്.
Also Read: Hanuman Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ?വായുപുത്രന്റെ കൃപ എപ്പോഴും ഉണ്ടാകും!
കരുവന്നൂർ ബാങ്കിൽ നിന്നും 27 കോടിയിലേറെ രൂപ ബിനാമി വായ്പയായി തട്ടിയ പിപി കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ച് അന്വേഷിക്കാനാണ് എം.കെ കണ്ണനെ ചോദ്യം ചെയ്തത്. എംകെ കണ്ണൻ അദ്ധ്യക്ഷനായ ബാങ്കിലെ സതീഷ് കുമാറിന്‍റെ ബിനാമി നിക്ഷേപത്തിൽ നിന്നും പിപി കിരണിന് വേണ്ടി കരുവന്നൂർ ബാങ്കിലേക്ക് പോയ പണത്തിലാണ് ഇഡിയുടെ സംശയം.
Also Read: 2024 ലെ ഭാഗ്യ രാശികൾ ഇവരാണ്, ലഭിക്കും കരിയറിൽ ഉന്നതിയും സമ്പൽസമൃദ്ധിയും!
പണമിടപാടിന്‍റെ രേഖകൾ ഇ ഡി കണ്ടെടുക്കുകയും ഒപ്പം ഈ പണമിടപാടുകൾ സംബന്ധിച്ച് പിന്നീട് സതീഷ് കുമാറും കിരണും തമ്മിൽ പോലീസ് കേസുണ്ടാവുകയും അത് പരിഹരിക്കാൻ എ.സി മൊയ്തീൻ, എംകെ കണ്ണൻ എന്നിവർ ഇടപെട്ടെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിൽ ചോദ്യംചെയ്യലിന് ശേഷം ഇഡിക്കെതിരെ രംഗത്തെത്തിയ എംകെ കണ്ണൻ വെള്ളിയാഴ്ച ഇഡി ഓഫീസിലെത്താൻ അറിയിച്ചിട്ടുണ്ടെന്നും താൻ ഹാജരാകുമെന്നും പറഞ്ഞു. കേസിൽ നിലവിൽ സിപിഎമ്മിന്‍റെ രണ്ട് സംസ്ഥാന സമിതി അംഗങ്ങളാണ് ഇഡിയുടെ അന്വേഷണ നിഴലിലുള്ളത്. കണ്ണനുമായി ബന്ധപ്പെട്ട ഇനിയുള്ള നടപടികൾ എസി മൊയ്തീനെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമാണെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...