Accident: നടി ജൂഹി റുസ്ത​ഗിയുടെ മാതാവ് വാഹനാപകടത്തിൽ മരിച്ചു; സഹോദരന് പരിക്കേറ്റു

എറണാകുളത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് ഭാ​ഗ്യലക്ഷ്മി മരണപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Sep 12, 2021, 12:34 AM IST
  • ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്
  • തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിച്ചു
  • ജൂഹിയുടെ സഹോദരൻ ചിരാ​ഗ് പരിക്കേറ്റ് ചികിത്സയിലാണ്
  • ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി
Accident: നടി ജൂഹി റുസ്ത​ഗിയുടെ മാതാവ് വാഹനാപകടത്തിൽ മരിച്ചു; സഹോദരന് പരിക്കേറ്റു

കൊച്ചി: നടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീർ (56) വാഹനാപകടത്തിൽ (Accident) മരിച്ചു. 56 വയസ്സായിരുന്നു. എറണാകുളത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് ഭാ​ഗ്യലക്ഷ്മി മരണപ്പെട്ടത്.

ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിച്ചു. ജൂഹിയുടെ സഹോദരൻ ചിരാ​ഗ് പരിക്കേറ്റ് ചികിത്സയിലാണ്.

ALSO READ: Ramesh Valiyasala| സീരിയൽ താരം രമേശ് വലിയശാല അന്തരിച്ചു

ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സ്വകാര്യ ആശുപത്രി (Hospital) മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഞായറാഴ്ച നടക്കും. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി. ജൂഹിയുടെ പിതാവ് രഘുവീർ ശരൺ റുസ്ത​ഗി രാജസ്ഥാൻ സ്വദേശിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News