കൊച്ചി: താരങ്ങൾക്കിടയിലെ വാഹന പ്രേമി കൂടെയാണ് ജോജു ജോർജ്. അത് കൊണ്ട് തന്നെ ഒട്ടുമിക്ക പുതിയ മോഡൽ വണ്ടികളെല്ലാം അദ്ദേഹത്തിന് സ്വന്തമാണ്. ഒാഡി ആർ.എസ്. സെവൻ, ജീപ്പ് റാങ്ക്ളർ, ബി.എം.ഡ.ബ്ലിയു എം.സിക്സ് അടക്കമുള്ളവ ജോജുവിൻറെ വാഹനങ്ങളുടെ കളക്ഷനിലുള്ളവയാണ്.
ഇതിൽ ലാൻറ് റോവർ ഡിഫൻഡറിൻറെ ചില്ലുകളാണ് സമരക്കാർ തകർത്തത്. ഒരു കോടി രൂപയാണ് ഡിഫൻഡറിൻറെ ഒാൺ റോഡ് വില. ഇതിൻറെ ഫൈവ് ഡോർ പതിപ്പാണ് ജോജുവിന് സ്വന്തമായത്.
രണ്ട് ലിറ്റർ ഫോർ സിലണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനിത്തിൻറേത്. തൻറെ ഡിഫൻഡറുമായി നടത്തിയ ഇന്ത്യാ ട്രിപ്പിൻറെ ചിത്രങ്ങൾ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒാട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിനുള്ളത് അത് കൊണ്ട് തന്നെ ഗിയർ ഷിഫ്റ്റിങ്ങിൽ പാടില്ല.
10 മുതൽ 14 കിലോമീറ്റർ വരെയാണ് വാഹനത്തിൻറെ ഡീസൽ വേരിയെൻറിൻറെ മൈലേജ്. ഒാർ വീൽ ഡ്രൈവായതിനാൽ തന്നെ എല്ലാ പരിതസ്ഥികൾക്കും വണ്ടി അനുയോജ്യമാണ്.
പെട്രോൾ വില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നടത്തിയ വഴി തടയൽ സമരത്തിനെതിരെയാണ് ജോജു പ്രതികരിച്ചത്. തുടർന്നായിരുന്നു വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. ജോജു മദ്യപിച്ചിരുന്നതായാണ് കോൺഗ്രസ്സ് ആരോപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...