തിരുവനന്തപുരം: ജിഷവധക്കേസ് അന്വേഷണം എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച സംഭവിച്ചു. അതിനാൽ അന്വേഷണ ചുമതല പുതിയ ടീമിനെ ഏൽപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്ന കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും പിണറായി പറഞ്ഞു.
ജിഷയുടെ വീട് നിർമാണം 45 ദിവസത്തിനകം പൂർത്തിയാക്കും. അതിന്റെ ചുമതല കലക്ടറെ ഏൽപ്പിച്ചു. ജിഷയുടെ സഹോദരിക്ക് പെട്ടെന്ന് ജോലി നൽകുന്നതിനുള്ള നടപടിയെടുക്കും. ജിഷയുടെ അമ്മക്ക് മാസം 5000 രൂപ പെൻഷൻ നൽകുമെന്നും പിണറായി അറിയിച്ചു.