ലോകത്തെ ശക്തരായ വ്യോമസേനകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യ; നേട്ടം ചൈനയെ പിന്തള്ളി

കര നാവിക സേനകളുമൊത്തുള്ള സഹകരണം അവക്ക് നൽകുന്ന പിന്തുണ എന്നിവയും റാങ്കിങ്ങിൽ പരിഗണിക്കും. ചൈന മാത്രമല്ല ജപ്പാൻ ,ഇസ്രായേൽ,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും  പട്ടികയിൽ ഇന്ത്യക്ക് പിറകിലാണ്. നിലവിൽ ഡബ്ല്യുഡിഎംഎംഎ 98  ലോകരാജ്യങ്ങളുടെ കണക്കുകളാണ് പട്ടികയിൽ പരിശോധിക്കുന്നത്.

Written by - Anuja Prasad | Edited by - Priyan RS | Last Updated : May 20, 2022, 07:35 PM IST
  • വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇന്ത്യയുടെ മുന്നേറ്റം.
  • കര നാവിക സേനകളുമൊത്തുള്ള സഹകരണം അവക്ക് നൽകുന്ന പിന്തുണ എന്നിവയും റാങ്കിങ്ങിൽ പരിഗണിക്കും.
  • 2022 ലെ റിപ്പോർട്ട് പ്രകാരം ഏറ്റവും ഉയർന്ന ടിവിആർ സ്കോർ ലഭിച്ചിട്ടുള്ളത് യുഎസ് എയർഫോഴ്സിനാണ്.
ലോകത്തെ ശക്തരായ വ്യോമസേനകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത്  ഇന്ത്യ; നേട്ടം ചൈനയെ പിന്തള്ളി

ലോകത്തെ ഏറ്റവും വലിയ വ്യോമസേന ശക്തികളുടെ പട്ടികയിൽ  മൂന്നാം സ്ഥാനത്തെത്തി  ഇന്ത്യ. ചൈനയെ  പിന്തള്ളിയാണ് ഇന്ത്യ മൂന്നാം സ്ഥാനം എന്ന നേട്ടം കൈവരിച്ചത്. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇന്ത്യയുടെ മുന്നേറ്റം. ലോകരാജ്യങ്ങളുടെ സൈന്യങ്ങളുടെ ആധുനികവത്കരണം, പ്രതിരോധശേഷി,സേനയുടെ പ്രവൃത്തി പരിചയം തുടങ്ങിയവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. കേവലം വിമാനങ്ങളുടെ എണ്ണം  മാത്രമല്ല അവയുടെ പ്രവർത്തന മികവും സേനയിലെ വ്യത്യസ്ത  ദൗത്യങ്ങൾക്ക് വേണ്ടി വിവിധതരം വിമാനങ്ങളുടെ ലഭ്യതയും കണക്കിലെടുത്താണ് ടിവിആർ കണക്കാക്കുന്നത്.

കര നാവിക സേനകളുമൊത്തുള്ള സഹകരണം അവക്ക് നൽകുന്ന പിന്തുണ എന്നിവയും റാങ്കിങ്ങിൽ പരിഗണിക്കും. ചൈന മാത്രമല്ല ജപ്പാൻ ,ഇസ്രായേൽ,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും  പട്ടികയിൽ ഇന്ത്യക്ക് പിറകിലാണ്.
നിലവിൽ ഡബ്ല്യുഡിഎംഎംഎ 98  ലോകരാജ്യങ്ങളുടെ കണക്കുകളാണ് പട്ടികയിൽ പരിശോധിക്കുന്നത്. 2022 ലെ റിപ്പോർട്ട് പ്രകാരം ഏറ്റവും ഉയർന്ന ടിവിആർ സ്കോർ ലഭിച്ചിട്ടുള്ളത് യുഎസ് എയർഫോഴ്സിനാണ്. സ്ട്രാറ്റജിക് - ലെവൽ ബോംബറുകൾ, സിഎഎസ് എയർക്രാഫ്റ്റുകൾ, നൂറുകണക്കിന് ട്രാൻസ്പോർട്ട് എയർ ക്രാഫ്റ്റുകൾ തുടങ്ങിയവയുടെ കരുത്തിൽ ലോക വ്യോമസൈനിക ശക്തിയിൽ  ഒന്നാം സ്ഥാനത്ത്  തന്നെ യുഎസ് തുടരുകയാണ്.

Read Also: അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട കേസ് ; സിദ്ദു കോടതിയിൽ കീഴടങ്ങി

ഇന്ത്യൻ എയർ ഫോഴ്സിസിന്റെ ചരിത്രം 

1932  ഒക്ടോബർ 8 നാണ് ഇന്ത്യൻ വ്യോമസേന രൂപീകൃതമായത്.1954 ഏപ്രിൽ 1 ന് വ്യോമസേനയുടെ സ്ഥാപക അംഗങ്ങളിലൊരാളായ എയർ മാർഷൽ സുബത്രോ മുഖർജി ആദ്യത്തെ ഇന്ത്യൻ വ്യോമസേന മേധാവിയായി ചുമതലയേറ്റു.
മനുഷ്യരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ പിന്തുണ യുകെയ്ക്കായിരുന്നു. 1955-1971 കാലഘട്ടം ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ സുപ്രധാന കാലഘട്ടമായി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു.ഈ കാലഘട്ടത്തിൽ രണ്ട് ഇന്ത്യ- പാക് യുദ്ധങ്ങളാണ് നടന്നത്.

രണ്ടു യുദ്ധങ്ങളിലും പാക്കിസ്ഥാന്റെ വ്യോമ മുന്നേറ്റങ്ങളെ നിഷ്പ്രഭമാക്കാൻ ഇന്ത്യൻ വ്യോമസേനക്ക് കഴിഞ്ഞു.1972-1990 കാലഘട്ടത്തിൽ,രണ്ട് ദശകങ്ങളിലായി രാജ്യം വ്യോമസേനയെ വൻതോതിൽ  നവീകരിച്ചു. ഇരുപതിലധികം യുദ്ധ വിമാനങ്ങൾ ഈ കാലയളവിൽ  രാജ്യം വാങ്ങി. ജാഗ്വറുകളും പലതരത്തിലുള്ള  മിഗ്  യുദ്ധവിമാനങ്ങളും വ്യോമസേന സ്വന്തമാക്കി. എൺപതുകളിൽ രാജ്യം വ്യോമസേനക്കായി വാങ്ങിയ വിപ്ലവകരമായ എയർക്രാഫ്റ്റ് ആയിരുന്നു മിഗ് വിമാനങ്ങൾ. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകം അടിമുടി മാറ്റങ്ങളുടേയും നവീകരണത്തിന്റേയും സമയമായിരുന്നു.

Read Also: Hyderabad encounter: ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലെന്ന് സുപ്രീംകോടതി സമിതി

ഹ്രസ്വസേവന കമ്മീഷനുകൾക്കായി ആദ്യമായി വനിതകളെ വ്യോമസേനയിൽ ഉൾപ്പെടുത്തിയതും തൊണ്ണൂറുകളിലാണ്. 1999 ൽ ഇന്ത്യൻ വ്യോമസേനയുടെ  ഓപ്പറേഷൻ സഫേദ് സാഗർ ഏറ്റെടുത്തു.വ്യോമസേനയുടെ ചരിത്രത്തിലെ തന്നെ സ്വർണ്ണ ലിപികളിൽ എഴുതിയ ഓപ്പറേഷൻ ആയിരുന്നു അത്. പ്രതികൂല കാലാവസ്ഥയിൽ വളരെ ഉയരത്തിൽ നിന്ന്  വ്യോമാക്രമണം നടത്തുകയും ദൗത്യത്തിൽ സേന വിജയിക്കുകയും ചെയ്തിരുന്നു. നിലവിൽ ലോക സൈനികശക്തികളിൽ കര-നാവിക-വ്യോമ മേഖലകളിൽ പ്രബലമായ രാജ്യമാണ് ഇന്ത്യ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News