ലൈംഗികാതിക്രമ പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ ഹായരായി നടൻ ഇടവേള ബാബു. ആലുവ സ്വദേശിയുടെ പരാതിയിൽ കൊച്ചിയിലെ എസ്ഐടി ഓഫീസിൽ ഹാജരാകാൻ നടന് നോട്ടീസ് നൽകിയിരുന്നു. അമ്മയിൽ അംഗത്വം പൂരിപ്പിക്കുന്നതിനിടെ മോശമായി പെരുമാറിയെന്നാണ് കേസ്.
ബലാത്സംഗം, സ്ത്രീതത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കേസുകളാണ് നടനെതിരെ എറണാകുളം ടൗൺ നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ നേരത്തെ ഇടവേള ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അമ്മ സംഘടനയുടെ അഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കുന്നതിനായി ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയിൽ ഓഗസ്റ്റ് 28ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
Read Also: തിരഞ്ഞ് പൊലീസ്, പിടികൊടുക്കാതെ സിദ്ദിഖ്; കേരളത്തിന് പുറത്തേക്കും അന്വേഷണം
കേസിൽ നടന്റെ ഫ്ലാറ്റിൽ പരാതിക്കാരിയെ എത്തിച്ച് അന്വേഷണം നടത്തിയിരുന്നു. ഇടവേള ബാബുവിനുൾപ്പെടെ ഏഴ് പേർക്കെതിരെയായിരുന്നു നടി പരാതി നൽകിയത്. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെയും നടി പരാതി നൽകിയിരുന്നു.
ജയസൂര്യ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള രാജു, അഡ്വ. ചന്ദ്രശേഖരന്, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെ ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.