പിബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിൽ തന്നെ നിയമനം; ഉത്തരവിറങ്ങി

സംസ്ഥാന ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നിട്ടും അനിതയ്ക്ക് നിയമനം നൽകാത്തത് സംബന്ധിച്ച് മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 7, 2024, 06:42 AM IST
  • ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നിട്ടും അനിതയ്ക്ക് നിയമനം നൽകാത്തത് സംബന്ധിച്ച് വാർത്തയായിരുന്നു
  • ആരോഗ്യമന്ത്രി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു
  • അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അനിതയെ സ്ഥലം മാറ്റിയത്
പിബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിൽ തന്നെ നിയമനം; ഉത്തരവിറങ്ങി

തിരുവനന്തപുരം: വിവാദങ്ങൾക്ക് ഫുൾ സ്റ്റോപ്പിട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡന കേസിൽ അതി ജീവിതക്കൊപ്പം നിന്ന് ഹെഡ് നഴ്‌സിന് പുനർ നിയമനം. പിബി അനിതയ്ക്കാണ് വിവാദങ്ങൾക്കൊടുവിൽ സർക്കാർ നിയമനം നൽകി ഉത്തരവിറക്കിയത്. അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് പുതിയതായി എത്തിയത്.

സംസ്ഥാന ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നിട്ടും അനിതയ്ക്ക് നിയമനം നൽകാത്തത് സംബന്ധിച്ച് മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. മാര്‍ച്ച്‌ ഒന്നിനാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയത്. ആ ഉത്തരവ് ഏപ്രില്‍ ഒന്നിന് നടപ്പിലാകേണ്ടതായിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കിയില്ലെന്ന് മാത്രമല്ല മെ‍ഡിക്കല്‍ കോളജില്‍ അനിത സമരം ചെയ്യേണ്ടതായും വന്നു.

ആരോഗ്യമന്ത്രി വീണ ജോര്‍ജ് അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിക്കുമെന്ന്  നേരത്തെ പറഞ്ഞിരുന്നു. മെഡിക്കല്‍ കോളജിൽ ഇപ്പോഴുള്ള വിരമിക്കല്‍ ഒഴിവിലേക്കാണ് നിയമനമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. മെഡിക്കല്‍ കോളജിനുള്ളിൽ പീഡനത്തിനിരയായ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അനിതയെ സ്ഥലം മാറ്റിയത്. ഇത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News