Kerala Rain Alert: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്!

Kerala Rain Alert: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്‌. 

Written by - Zee Malayalam News Desk | Last Updated : Aug 30, 2024, 06:33 AM IST
  • സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത
  • സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്
  • കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്!

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. 

Also Read: വയനാട് ദുരിതബാധിതർക്ക് ‍ടൗൺഷിപ്പിൽ 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകും; ജീവനോപാധി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്‌. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  മാത്രമല്ല കേരളാ തീരത്തെ മത്സ്യബന്ധനത്തിനല്ല വിലക്ക് തുടരുകയാണ്.

Also Read: 100 വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവർക്ക് കൈനിറയെ പണം; ശമ്പളവും ആസ്തിയും ഇരട്ടിക്കും!

ഇന്ന് രാവിലെ മുതൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Also Read: മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ തൈര് കിടുവാ!

 

ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചതോടെ വയനാട്ടിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവും ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുമുണ്ട്.  ഇത്തരം സ്ഥലങ്ങളിൽ ഉള്ളവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറായി ഇരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിൽ കെടുതി അനുഭവിക്കുന്ന അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇന്ന് വിദ്യാഭാസ വകുപ്പ് പ്രത്യേക പരിശീലനം നൽകും. സെപ്റ്റംബർ രണ്ടിന് പ്രവേശനോത്സവം നടക്കാനിരിക്കെയാണ് ഈ നടപടി. ഇതിനിടയിൽ നിയമസഭ പരിസ്ഥിതി സമിതിയുടെ ചൂരൽമല സന്ദർശനം ഇന്ന് നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News