വിദ്വേഷ പ്രസംഗങ്ങൾ, വിവാദങ്ങൾ, വാക്പോര്; ഇളകിമറിഞ്ഞ തൃക്കാക്കര പോളിങ്ബൂത്തിലെത്തുമ്പോൾ

വിദ്വേഷ പ്രസംഗങ്ങൾ, വിവാദങ്ങൾ, വാക്പോര്; ഇളകിമറിഞ്ഞ തൃക്കാക്കര പോളിങ്ബൂത്തിലെത്തുമ്പോൾ

Written by - ടി.പി പ്രശാന്ത് | Edited by - Priyan RS | Last Updated : May 30, 2022, 01:06 PM IST
  • പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലാണ് മുന്നണി പ്രവർത്തകർ.
  • നഗരകേന്ദ്രീകൃത മണ്ഡലമായ തൃക്കാക്കരയിൽ വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടന്നത്.
  • ക്രൈസ്തവ വോട്ടുകൾ നേടി ബിജെപി കുതിപ്പ് നടത്തുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം.
വിദ്വേഷ പ്രസംഗങ്ങൾ, വിവാദങ്ങൾ, വാക്പോര്; ഇളകിമറിഞ്ഞ തൃക്കാക്കര പോളിങ്ബൂത്തിലെത്തുമ്പോൾ

തിരുവനന്തപുരം: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നാളെ വോട്ടെടുപ്പ്.  അവസാന വോട്ടുകള്‍ ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികളും പ്രവർത്തകരും  ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്. അതേസമയം, ഇടതു വലതുമുന്നണി നേതൃത്വത്തിന്റെ കാര്യക്ഷമത പരിശോധന കൂടിയായിരിക്കും തിരഞ്ഞെടുപ്പും അതിന്റെ അനന്തര ഫലങ്ങളും. 1,96,805 വോട്ടർമാരാണ് തൃക്കാക്കര മണ്ഡലത്തിലുള്ളത്. ഇവർ 239 പോളിങ് ബൂത്തുകളിലായി സമ്മതിദാന അവകാശം വിനിയോഗിക്കും. എറണാകുളം മഹാരാജാസ് കോളജിലെ കേന്ദ്രത്തിലായിരുന്നു പോളിംഗ് സാമഗ്രികളുടെ വിതരണം.

പ്രശ്ന ബാധിത ബൂത്തുകൾ ഒന്നും തന്നെ മണ്ഡലത്തിലില്ലായെങ്കിലും സുരക്ഷ നടപടികളിൽ യാതൊരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്.  പരസ്യപ്രചാരണം കഴിഞ്ഞെങ്കിലും പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലാണ് മുന്നണി പ്രവർത്തകർ. തിരഞ്ഞെടുപ്പ് രംഗത്തുള്ള മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. 

Read Also: ഇടുക്കിയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം; 2 പേർ പിടിയിൽ

നഗരകേന്ദ്രീകൃത മണ്ഡലമായ തൃക്കാക്കരയിൽ വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടന്നത്. ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള വിവാദം, കെ റയിൽ,  സംസ്ഥാന സർക്കാരിന്റെ വികസനം, നടിയെ ആക്രമിച്ച കേസ്,  സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം, ജോ ജോസഫിനെതിരെയുള്ള ആശ്ലീല വീഡിയോ, കെ സുധാകരന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമർശം, പി ടി തോമസിന്റെ ആദർശ രാഷ്ട്രീയം, ഇന്ധനവില, വർഗീയത, പിസി ജോർജിന്റെ മതവിദ്വേഷ പ്രസംഗം തുടങ്ങി നാനാവിധത്തിലുള്ള വിഷയങ്ങൾ പ്രചരണ രംഗത്ത് ചർച്ച ചെയ്യപ്പെട്ടു. 

ജോ ജോസഫിന്റെ വിജയമുറപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തില്‍ ആഴ്ചകളോളം തുടര്‍ന്നു. മന്ത്രിമാരും യുഡിഎഫ് പ്രതിപക്ഷ എംഎൽഎമാരും മണ്ഡലത്തിൽ വീടുകേറി പ്രചാരണം നയിച്ചതും വ്യത്യസ്ത കാഴ്ചയായി. എല്‍ഡിഎഫ് കണ്‍വീനറായി ഇപി ജയരാജനും കെപിസിസി അധ്യക്ഷനായി കെ. സുധാകരനും പ്രതിപക്ഷ നേതാവായി വി.ഡി. സതീശനും രംഗത്തെത്തിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. 

Read Also: Thrikkakara By-election: തൃക്കാക്കരയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്

അതുകൊണ്ടുതന്നെ ഇടതു വലതുമുന്നണി നേതൃത്വത്തിന്റെ കാര്യക്ഷമത പരിശോധന കൂടിയായിരിക്കും തിരഞ്ഞെടുപ്പ ഫലം. പരാജയമുണ്ടായാൽ കോൺഗ്രസ് പാളയത്തിലെ സുധാകരൻ - സതീശൻ വിരോധികൾ പടയുമായി രംഗത്തെത്തിയേക്കാം. എൽഡിഎഫിന് തിരിച്ചടിയുണ്ടായാൽ പല സിപിഎം നേതാക്കളുടെയും നില പരുങ്ങലിലാകും. 

കോൺഗ്രസിൻരെ തകർച്ചയാണ് തൃക്കാക്കരയിലുണ്ടാവുകയെന്ന് കോടിയേരി അവകാശപ്പെടുമ്പോൾ‌ തോല്‍വി ഭയന്ന്  ബിജെപിയുമായി ഇടതുപക്ഷം വോട്ടു കച്ചവടം നടത്തിയെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ തിരിച്ചടിച്ചു. ക്രൈസ്തവ വോട്ടുകൾ നേടി ബിജെപി കുതിപ്പ് നടത്തുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News