Guruvayur Mukundan: രോ​ഗത്തോട് മല്ലിട്ടത് 18 വ‍‍‍‍ർഷം! കൊമ്പൻ ഗുരുവായൂ‍ർ മുകുന്ദൻ ചരിഞ്ഞു

Guruvayur Mukundan Died: ദീർഘനാളായി ചികിത്സയിലായിരുന്നു കൊമ്പൻ.   

Last Updated : May 11, 2024, 02:32 PM IST
  • 1986സെപ്റ്റംബർ എട്ടിനാണ് മുകുന്ദനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തുന്നത്.
  • 2006 മുതൽ ഇടത്തെ പിൻകാൽ മടങ്ങാത്ത അവസ്ഥയിലായിരുന്നു.
  • രണ്ടാഴ്ച മുമ്പ് തളർന്നു വീണ കൊമ്പനെ ക്രെയിൻ ഉപയോഗിച്ചാണ് എഴുന്നേൽപ്പിച്ചത്.
Guruvayur Mukundan: രോ​ഗത്തോട് മല്ലിട്ടത് 18 വ‍‍‍‍ർഷം! കൊമ്പൻ ഗുരുവായൂ‍ർ മുകുന്ദൻ ചരിഞ്ഞു

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ മുകുന്ദൻ ചരിഞ്ഞു. 55 വയസ്സുള്ള കൊമ്പൻ ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 9:40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം. 

കോഴിക്കോട് സാമൂതിരി രാജാ 1986സെപ്റ്റംബർ എട്ടിനാണ് മുകുന്ദനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തുന്നത്. 2006 മുതൽ ഇടത്തെ പിൻകാൽ മടങ്ങാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടർന്ന് മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ലായിരുന്നു. ആനത്താവളത്തിനകത്ത് സ്ഥിരമായി നടത്തിക്കാറുണ്ട്. 

ALSO READ: നിർത്തിയിട്ട കാറിന് പിന്നിൽ ഇടിച്ചുകയറി; ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ദാരുണാന്ത്യം

രണ്ടാഴ്ച മുമ്പ് തളർന്നു വീണ കൊമ്പനെ ക്രെയിൻ ഉപയോഗിച്ചാണ് എഴുന്നേൽപ്പിച്ചത്. ഇതിനു ശേഷം തീർത്തും അവശനായിരുന്നു മുകുന്ദൻ. ജഡം ഇന്ന് വൈകിട്ടോടെ കോടനാട് വനത്തിൽ സംസ്‌കരിക്കും. മുകുന്ദന്റെ വിയോഗത്തോടെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങി.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അരളി പൂവ് നിരോധിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അരളി പൂവിൻ്റെ ഉപയോഗം നിവേദ്യത്തിലും പ്രസാദത്തിലും പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 

ക്ഷേത്രങ്ങളിൽ പൂജയ്ക്കായി  അരളി പൂവ് ഉപയോഗിക്കാം. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിവേദ്യ സമർപ്പണത്തിന് തുളസി ,തെച്ചി ,റോസ എന്നീ പൂക്കൾ  ഭക്തർ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിൽ  നിന്ന് ഭക്തർക്ക് നേരിട്ട് കൈകളിൽ അരളി എത്തുന്ന സാധ്യതകൾ ഇല്ലാതാക്കുകയാണ് ഇതിലൂടെലക്ഷ്യമിടുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. 

അരളിപ്പൂവ് ഒഴിവാക്കിയ തീരുമാനം സംബന്ധിച്ച് ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർമാർക്ക് കത്ത് മുഖാന്തിരം അറിയിപ്പ് നൽകും. നിവേദ്യ സമർപ്പണ പൂജയിൽ അരളി പൂവ് ഉപയോഗിക്കുന്നില്ലാ എന്നത് അതാത് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർമാരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും ഉറപ്പ് വരുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News