തൃശൂർ: തൃശൂർ പുതുക്കാടിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ട്രെയിൻ പാളം തെറ്റിയത്. ഇതുവരെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലായിട്ടില്ല. ഇപ്പോഴും പാളത്തിൽ നിന്ന് ട്രെയിൻ നീക്കാനുള്ള ശ്രമം തുടരുകയാണ്.
ഇപ്പോൾ ചാലക്കുടിക്കും ഒല്ലൂരുനുമിടയിൽ ഒറ്റവരിയിലൂടെയാണ് ഗതാഗതം നടക്കുന്നത്. ഷൊർണൂർ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോയ ഗുഡ്സ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിൻ ഉൾപ്പെടെയുള്ള മുൻഭാഗമാണ് പാളം തെറ്റിയത്. അപകടകാരണം വ്യക്തമല്ല.
ഗതാഗതം പുനസ്ഥാപിക്കാൻ കഴിയാത്തതിനെ തുടർന്ന് രാവിലെ ഗുരുവായൂർ -എറണാകുളം, എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം-ഷൊർണൂർ, തിരുവനന്തപുരം- എറണാകുളം, ഷൊർണറൂർ -എറണാകുളം, കോട്ടയം-നിലമ്പൂർ എന്നീ ട്രയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
Also Read: Viral Video: പൂച്ചയുടെ ഭക്ഷണം അടിച്ചുമാറ്റാൻ കാക്കയുടെ സൂത്രപണി..! വീഡിയോ വൈറൽ
ഈ സാഹചര്യത്തിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആലപ്പുഴയിൽ നിന്നും ആറും സർവീസുകൾ നിലവിൽ നടത്തിയിട്ടുണ്ട്. കൂടാതെ എറണാകുളത്ത് നിന്ന് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യമെങ്കിൽ കൂടുതൽ സർവീസ് നടത്തുമെന്ന് കെഎസ് ആർടിസി അറിയിച്ചിട്ടുണ്ട്. അടിയന്തരമായി ബസ് സർവീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസി കൺട്രോൾ റൂമിൽ ബന്ധപ്പെടാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...