Gold Rate Today August 10: സംസ്ഥാനത്ത് സ്വർണവിലയില്‍ വന്‍ ഇടിവ്. ഇന്ന് സ്വര്‍ണവിലയില്‍ രണ്ടു തവണയാണ് കുറവ് രേഖപ്പെടുത്തിയത്. സ്വര്‍ണവില രാവിലെ കുറവ് രേഖപ്പെടുത്തിയത് കൂടാതെ, ഉച്ചതിരിഞ്ഞ് വീണ്ടും കുറയുകയായിരുന്നു.
രാവിലെ സ്വര്‍ണം ഒരു പവന് 280 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം വീണ്ടും 200 രൂപ കുറഞ്ഞു. ഇതോടെ ഒറ്റ ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 37,880 രൂപയാണ്.
Also Read: Viral News: സോഷ്യല്‍ മീഡിയയില്‍ നിറയെ ബിക്കിനി ഫോട്ടോസ്, സര്‍വകലാശാല അദ്ധ്യാപികയുടെ പണിപോയി
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 60 രൂപ കുറഞ്ഞ് 4,735 രൂപയാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന്‍റെ വില 20 രൂപ കുറഞ്ഞ് 3,910 രൂപയില്‍ എത്തി.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...